ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണക്കേസ് നിലനില്‍ക്കില്ലെന്ന് എഡിജിപി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണക്കേസ് നിലനില്‍ക്കില്ലെന്ന് എഡിജിപി അനില്‍ കാന്ത്. ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണക്കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി അനില്‍കാന്ത് ഡിജിപിക്ക് കത്തുനല്‍കി. കേസ് നിലനില്‍ക്കില്ലെന്നും അനില്‍ കാന്ത് കത്തില്‍ പറയുന്നു.
അതേസമയം, വിഷയത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. അന്വേഷണത്തിനു പകരം ആളെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിജിപി രാജേഷ് ദിവാനും ഐജി ദിനേന്ദ്ര കശ്യപും നേരത്തെ പിന്മാറിയിരുന്നു.
സോളര്‍ കേസ് പ്രതി സരിത എസ്.നായരെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്നു നീക്കം ഉപേക്ഷിച്ചിരുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാവില്ലെന്ന സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു ഇത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7