ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങുത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസിയോ ആയിരിക്കില്ല ;പുരസ്‌കാരം എന്റെ കൈകളിലേയ്‌ക്കെത്തുമെന്ന് യുവതാരം

പാരിസ്: ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങുത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസിയോ ആയിരിക്കില്ലെന്ന് ഫ്രാന്‍സിന്റെ യുവതാരം എംബാപ്പെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഇപ്പോഴും ഫുട്ബോള്‍ ലോകത്തെ ശക്തരാണ് എങ്കിലും ഇവരായിരിക്കില്ല ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങുന്നത്. ലോകകപ്പ് വിജയം തന്റെ കൈകളിലേക്ക് ബാലന്‍ ഡി ഓര്‍ എത്താന്‍ സഹായിക്കും എന്നും എംബാപ്പെ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
നാല് ഗോളുകള്‍ അടിച്ച് ഫ്രാന്‍സിന്റെ കിരീടത്തിലേക്കുള്ള കുതിപ്പിന് എംബാപ്പെ വേഗം തീര്‍ത്തിരുന്നു. പെലെയ്ക്ക് ശേഷം ലോക കപ്പ് ഫൈനലില്‍ ഇരട്ട ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് എംബാപ്പെ കിരീടവുമായി റഷ്യയില്‍ നിന്നും മടങ്ങിയത്. റഷ്യന്‍ ലോക കപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ലീഗ് വണ്ണില്‍ ടോപ് സ്‌കോററുമാണ് എംബാപ്പെ ഇപ്പോള്‍.
കഴിഞ്ഞ പത്ത് വര്‍ഷമായി ക്രിസ്റ്റ്യാനോ, മെസി എന്നല്ലാതെ മറ്റൊരു പേര് ബാലന്‍ ഡി ഓറിനൊപ്പം ലോകം കേട്ടിട്ടില്ല. മെസിയേയും ക്രിസ്റ്റിയാനോയേയും മറികടക്കുന്ന പ്രകടനം ആരും നടത്തുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ യുഗം അവസാനിച്ചുവെന്ന് പറയാന്‍ സാധിക്കില്ലെന്നും എംബാപ്പെ പറയുന്നു.
ലോകകപ്പ് വിലയിരുത്തപ്പെടുന്ന വര്‍ഷമാണ് ഇത്. അതുകൊണ്ട് ഈ രണ്ടുപേരുടെ കൈകളിലേക്ക് ബാലന്‍ ഡി ഓര്‍ എത്തില്ല. 1998ലെ ലോക കപ്പ് ജയത്തിന് പിന്നാലെ സിനദിന്‍ സിദാന്റെ കൈകളിലേക്ക് ബാലന്‍ ഡി ഓര്‍ എത്തിയിരുന്നു. സിദാന് ശേഷം മറ്റൊരു യൂറോപ്യന്‍ താരം ബാലന്‍ ഡി ഓര്‍ നേടിയിട്ടില്ല. വലിയൊരു നേട്ടമാണ് ഇത്തവണ ഞങ്ങളുടേത്. ഇത്തവണ ഒരു ഫ്രഞ്ച് താരം ബാലന്‍ ഡി ഓര്‍ നേടിയില്ലെങ്കില്‍ അത് നാണക്കേടാണെന്നും എംബാപ്പെ ചൂണ്ടിക്കാണിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7