ഒരു ഓവറില്‍ 43 റണ്‍സ്: ലോകറെക്കോര്‍ഡിട്ട് ന്യൂസീലാന്‍ഡ് താരങ്ങള്‍

ഹാമില്‍ട്ടണ്‍: ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഓവറില്‍ 43 റണ്‍സടിച്ച് ന്യൂസീലാന്‍ഡ് താരങ്ങള്‍ക്ക് ലോകറെക്കോര്‍ഡ്. ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്കിനെതിരായ മത്സരത്തില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ക് താരങ്ങളായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്റ്റണുമാണ് ഈ റെക്കോര്‍ഡ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കന്‍ വംശജനായ പേസര്‍ വില്യം ലഡിക്കാണ് അടി മേടിച്ചുകൂട്ടിയ താരം.
ആറ് സിക്‌സുകള്‍ സഹിതമായിരുന്നു ഇരുവരുടെയും ബാറ്റിംഗ് വെടിക്കെട്ട്. രണ്ട് നോബോളുകള്‍ പിറന്നതാണ് സ്‌കോര്‍ 43ലെത്തിച്ചത്. ഒരു ഓവറില്‍ 39 റണ്‍സടിച്ച സിംബാബാവെ താരം എല്‍ട്ടണ്‍ ചിഗുംബുരയുടെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡ്.

pathram:
Related Post
Leave a Comment