നിങ്ങള്‍ എന്തിന് ഇവിടെ ജീവിക്കണം; വിവാദ പരാമര്‍ശവുമായി വിരാട് കോലി

ആരാധകനോട് വേറെ രാജ്യത്തുപോയി ജീവിക്കാന്‍ പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ് ലി. സംഭവം വിവാദമായിരിക്കുകയാണ്. തന്റെ ഒഫീഷ്യല്‍ ആപ്ലിക്കേഷന് വേണ്ടിയുള്ള വീഡിയോയില്‍ കോലി ആരാധകന് നല്‍കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്. കോലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ കാണാറെന്നും ക്രിക്കറ്റ് ആരാധകന്‍ പറഞ്ഞു. ഇതിന് കോലി മറുപടി പറയുന്നത്, താങ്കള്‍ ആ രാജ്യങ്ങളില്‍ പോയി ജീവിക്കാമായിരുന്നില്ലെ എന്നാണ്. വിവാദമായതും ഇത് തന്നെ.
മറുപടിയിങ്ങനെ… നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട വ്യക്തിയല്ല. അങ്ങനെ ഞാന്‍ കരുതുന്നില്ല. രാജ്യത്ത് നിന്ന് മാറി വേറെ രാജ്യങ്ങളില്‍ ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളെ ആരാധിക്കുന്നത് എന്തിനാണ്..? നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നുള്ളത് എന്നെ ബാധിക്കുന്ന കാര്യമല്ല. മാത്രമല്ല, നിങ്ങള്‍ ഇവിടെ ജീവിച്ച് മറ്റുള്ള താരങ്ങളെ ആരാധിക്കുന്നത് ശരിയാണെന്നും എനിക്ക് തോന്നുന്നില്ല. കോലി മറുപടിയില്‍ പറയുന്നു.
സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വിവാദം മറ്റൊരു തലത്തിലേക്ക് മാറി. അങ്ങനെ പറയാന്‍ കോലിക്ക് എന്താണ് അവകാശമെന്നാണ് പലരുടേയും ചോദ്യം. മറ്റൊരാള്‍ അയാളുടെ ഭാഗം പറഞ്ഞതിന് ഇത്രത്തോളം അഹങ്കാരം പാടില്ലെന്നും മറ്റൊരു കൂട്ടര്‍. ഇങ്ങനെയൊരു വിവാദ പരാമര്‍ശം കോലിയില്‍ നിന്നുണ്ടാവുമെന്ന് കരുതിയില്ലെന്നും ചിലര്‍.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment