മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഷാരൂഖാനെതിരെ കേസ്

മുംബൈ: സിക്ക് വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഷാരൂഖാനെതിരെ കേസ്. ‘സീറോ’ സിനിമയുടെ ട്രെയിലറിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള നീക്കമുണ്ടായെന്നാരോപിച്ചാണ് കേസ്. ഷാരൂഖിനും സിനിമയിലെ പിന്നണി പ്രവര്‍ത്തകര്‍ക്കും എതിരെ ഡല്‍ഹി അകാലിദള്‍ എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.സിക്ക് വിഭാഗക്കാര്‍ ഉപയോഗിക്കുന്ന സിക്ക് കാക്കാര്‍ (കഠാര രൂപത്തിലുള്ള ആയുധം) സിക്കുകാരെ അവഹേളിക്കുന്ന രൂപത്തില്‍ പോസ്റ്ററില്‍ പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ചാണ് കേസ്. സിക്ക് മതക്കാര്‍ വളരെയധികം ബഹുമാനത്തോടെ കാണുന്ന ‘സിക്ക് കാക്കാര്‍’ വളരെ സാധാരണമായി പോസ്റ്ററില്‍ കാണിച്ചത് ശരിയായില്ല എന്ന് മജീന്ദര്‍ സിങ് സിര്‍സ പറയുന്നു.
ഫേസ്ബുക്കിലൂടെ ചിത്രത്തിനെതിരെ പ്രതികരിച്ച മജീന്ദാര്‍’സിക്ക് മതവികാരത്തെ വ്രണപ്പെടുത്തുന്ന സീറോയുടെ പോസ്റ്റര്‍ നായകന്‍ ഷാരൂഖ് ഖാനും സിനിമയുടെ നിര്‍മാതാവ് ഗൗരി ഖാനും ഇടപെട്ട് പിന്‍വലിക്കണം’; മജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു. പോസ്റ്ററും പ്രൊമോയും പിന്‍വലിച്ചില്ലെങ്കില്‍ സീറോ സിനിമക്കെതിരെ കേസെടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും’; അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഷാരൂഖ് ഖാനും അനുഷ്‌കാ ശര്‍മയും, കത്രീന കൈഫും പ്രധാന വേഷത്തിലെത്തുന്ന സീറോയുടെ െ്രെടലെര്‍ നവംബര്‍ രണ്ടിനായിരുന്നു പുറത്തിറങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7