ഒരു കട്ടൗട്ട് വച്ചപ്പോള്‍ ഇങ്ങനെ… വിജയ് നേരിട്ടെത്തിയാല്‍ എങ്ങനെയായിരിക്കും…180 അടി നീളത്തില്‍ ഇളയദളപതി വിജയിയുടെ കട്ടൗട്ട്

ഒരു കട്ടൗട്ട് വച്ചപ്പോള്‍ ഇങ്ങനെ… വിജയ് നേരിട്ടെത്തിയാല്‍ എങ്ങനെയായിരിക്കും…ഒരു കട്ടൗട്ട് വച്ചപ്പോള്‍ കൊല്ലം പീരങ്കി മൈതാനത്ത് ഈ തിരക്കാണെങ്കില്‍ ഇദ്ദേഹം നേരിട്ടെത്തിയാലോ? ഇന്നലെ മുതല്‍ കൊല്ലത്തും സോഷ്യല്‍ ലോകത്തും തലയുയര്‍ത്തി നില്‍ക്കുകയാണ് 180 അടി നീളത്തില്‍ ഇളയദളപതി വിജയ്. ആരാധകരുടെ വകയായിരുന്നു ഈ സ്‌നേഹസമ്മാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ട് ഒരുക്കിയിരിക്കുകയാണ് ഒരുസംഘം ചെറുപ്പക്കാര്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രം സര്‍ക്കാരിന്റെ വരവറിയിക്കുന്നത്. ഓള്‍ കേരള ഇളയദളപതി !ഡോ. വിജയ് ഫാന്‍സ് ആന്‍ഡ് നന്‍പന്‍സ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഈ ചരിത്ര കട്ടൗട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍.180 അടി ഉയമാണു കട്ടൗട്ടിന്. ഉദ്ദേശം 2 ലക്ഷത്തിലധികം രൂപ ചിലവില്‍ 20 ദിവസത്തിലേറെ പണിപ്പെട്ടാണ് ഈ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത്. മുപ്പത്തോളം പേരുടെ രാപകല്‍ ഇല്ലാത്ത പരിശ്രമമാണ് ഈ ദൗത്യത്തിനു പിന്നില്‍. നടന്‍ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ‘സര്‍ക്കാര്‍’ന്റെ റിലീസുമായി ബന്ധപ്പെട്ടാണു കട്ടൗട്ട് ഒരുക്കിയിരിക്കുന്നത്. ഈ മാസം ആറിന് ചിത്രം പ്രദര്‍ശനത്തിന് എത്തും. നിലവില്‍ ജില്ലയിലെ 8,000 അംഗങ്ങള്‍ അസോസിയേഷനില്‍ അംഗങ്ങളാണ്. കട്ടൗട്ടിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. മേയര്‍ വി.രാജേന്ദ്രബാബു, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, അസോസിയേഷന്‍ ഭാരവാഹികളായ അനന്ദു പടിക്കല്‍, മുരളി ഗണേശ്, ഷിജോ, സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7