പുണെ: ഐഎസ്എല്ലില്‍ എഫ്സി പുണെ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഇരു ടീമുകക്കും വിജയം അനിവാര്യമാണെന്ന് തന്നെ പറയാ. ഒന്നെങ്കിലും ജയിച്ചില്ലെങ്കില്‍ പുണെ സിറ്റി എഫ്സിയും കഷ്ടത്തിലാകും. നാലില്‍ ഒരു വിജയവും 3 സമനിലയുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. ഒരു സമനിലയും 3 തോല്‍വിയും പുണെയെ അവസാനക്കാരാക്കി. പുതിയ പരിശീലകന്റെ കീഴില്‍ ഇന്നിറങ്ങുന്ന പുണെ വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. ഇന്നു വൈകിട്ട് 7.30ന് ബാലേവാഡി സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് പുണെ മല്‍സരം ആവേശം വിതറും എന്ന് തീര്‍ച്ച. സമനിലക്കുരുക്ക് പൊട്ടിക്കാനുള്ള തീപ്പൊരി ജംഷഡ്പുരിനെതിരായ വിജയതുല്യ സമനിലയിലൂടെ നേടിയെടുത്തിട്ടുണ്ട് കേരളം. അതൊന്ന് ആളിക്കത്തിച്ചാല്‍ വിജയം കൂടെപ്പോരുമെന്ന് പരിശീലകന് ഡേവിഡ് ജയിംസ് പറയുന്നു. പുറത്താക്കപ്പെട്ട മിഗുവേല്‍ പൊര്ച്ചുഗലിനു പകരം പുണെയുടെ താല്കാലിക ചുമതല ഏറ്റെടുത്ത ഇന്ത്യന്‍ പരിശീലകന് പ്രത്യും റെഡ്ഡി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പുണെയെ വിജയവഴിയിലെത്തിക്കുമെന്ന് പ്രത്യുമും ഉറപ്പിച്ചു പറയുന്നു
ബ്ലാസ്റ്റേഴ്സ് പുണെ മത്സരം
Similar Articles
വിട്ടുമാറാത്ത പനിയും ചുമയും..!! ചികിത്സ തേടിയപ്പോൾ കണ്ടെത്തിയത് ശ്വാസകോശത്തിൽ വർഷങ്ങൾക്കു മുൻപ് കാണാതായ മൂക്കുത്തിയുടെ ഭാഗം..!!! ശസ്ത്രക്രിയയിലൂടെ അമൃത ആശുപ്ത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തു…
കൊച്ചി: കാണാതായ മൂക്കുത്തിയുടെ ഭാഗം കൊച്ചി മുണ്ടംവേലി സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു.
വിട്ടുമാറാത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത എക്സ്-റേയിലാണ് നാലുവർഷം മുൻപ് കാണാതായ...
രാജ്യങ്ങളുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്…!! രാജ്യാന്തര ക്രിമിനൽ കോടതി മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു..!! സമ്മർദത്തിനു വഴങ്ങില്ലെന്നും ബെഞ്ചമിൻ നെതന്യാഹു.., ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം…
ജറുസലേം: ഗാസ യുദ്ധം നടത്തിയതിനു രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഇസ്രയേലിനെ സംരക്ഷിക്കുന്നതിന് തടസമാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘‘ ഒരു ഇസ്രയേൽ വിരുദ്ധ തീരുമാനവും ഞങ്ങളെ...