ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഖത്തറില്‍ 32ന് പകരം 48 ടീമുകളെ ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കിയതോടെയാണ് ഈ സാധ്യതയ്ക്കുള്ള വഴി തുറക്കുന്നത്. ഇതോടെ ഇന്ത്യന്‍ ഫുട്ബോളിന് പുതിയ ഒരു അവസരമാണ് ഫിഫ തുറന്നിടുന്നത്.
ലോകകപ്പിലെ ടീമുകളുടെ എണ്ണം കൂട്ടുകയെന്നത് ഫിഫ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന വേളയില്‍ തന്നെ ജിയാനി ഇന്‍ഫാന്റിനോയുടെ വാഗ്ദാനമായിരുന്നു. ഇക്കാര്യം നടപ്പില്‍ വരുത്താന്‍ ഇന്‍ഫാന്റിനോയ്ക്ക് പ്രത്യേക താത്പര്യവുമുണ്ട്. എന്നാല്‍ 32 ടീമുകള്‍ ഉണ്ടായിരുന്നിടത്ത് പെട്ടെന്ന് ടീമുകളുടെ എണ്ണം 48 ആകുന്നത് മത്സരങ്ങളുടെ നടത്തിപ്പിന് വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ലോകകപ്പില്‍ എണ്‍പതോളം ടീമുകളുണ്ടാകും. മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണത്തിന് തന്നെ ഒരു ബില്ല്യണ്‍ ഡോളര്‍ അധികം ചെലവാകുമെന്നാണ് ഫിഫ കണക്കാക്കുന്നത്. ഇന്‍ഫാന്റിനോയുടെ പ്രസ്താവന ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ ദൂരം കുറയ്ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2022ല്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പില്‍ തന്നെ ഈ തീരുമാനം നടപ്പിലാക്കാന്‍ കഴിയുമോ എന്നാണ് ഫിഫ ഇപ്പോള്‍ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമാകാനുള്ള സാധ്യത തെളിയും. ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പുതിയ കേന്ദ്ര ഓഫീസ് ക്വലാലംപൂരില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഫിഫ പ്രസിഡണ്ട് ഇക്കാര്യം സൂചിപ്പിച്ചത്.
ഇങ്ങേര് ഇത് ആരെയാ നോക്കുന്നേ….
Leave a Comment