ഇങ്ങേര് ഇത് ആരെയാ നോക്കുന്നേ….

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോ വൈറലാകുന്നു. പൃഥ്വിരാജിനൊപ്പമുള്ള സുപ്രിയയുടെ ഫോട്ടോ ആണ് വൈറലാകുന്നത്. സ്റ്റാന്‍ഡേര്‍ഡ് വൈഫ് എക്‌സ്പ്രഷന്‍ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനിട്ടിരിക്കുന്നത്. ‘അറിയാതെ എടുത്ത ചിത്രം’ എന്ന ഹാഷ്ടാഗിലാണ് ഈ കറുപ്പ്‌വെളുപ്പ് ചിത്രം. അല്‍പ്പം ഗൗരവമുള്ള ഒരു സാഹചര്യത്തിലാണ് ഇരുവരുമെന്ന് ചിത്രത്തില്‍ വ്യക്തം. സുപ്രിയ എന്തോ പറയാനായുന്നുണ്ടെങ്കിലും മറ്റെങ്ങോ ആണ് രാജുവിന്റെ നോട്ടം. ഇതിന് രസകരമായ കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ഇങ്ങേരിത് ആരെ നോക്കുവാ’, ‘ഒന്നിങ്ങോട്ട് നോക്ക് മനുഷ്യാ’, ‘രാജുവേട്ട..ഒന്ന് ഇങ്ങോട്ട് നോക്കിക്കെ…’ എന്നൊക്കെയാണ് രസികരായ ആരാധകര്‍ കുറിക്കുന്നത്.
അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ലൂസിഫറിന്റെ തിരക്കിലാണ് പൃഥ്വിരാജ്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍ എന്നതിന്റെ ആവേശത്തിലാണ് ആരാധകരും. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. വിവേക് ഒബ്‌റോയ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

pathram:
Related Post
Leave a Comment