ഡല്‍ഹി: ഇന്ധന വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ഇത്തവണ പാചക വാതക സിലിണ്ടറുകള്‍ക്കാണ് വില കുത്തനെ കൂട്ടിയത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്.
മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമുണ്ടായത്. ജൂണ്‍ മുതല്‍ തുടര്‍ച്ചയായ ആറാം തവണയാണ് പാചക വാതക വില കൂടുന്നത്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വര്‍ദ്ധനയ്ക്ക് കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
കോഹ് ലി ഈ റെക്കോര്‍ഡും സ്വന്തമാക്കുമോ?