പൃഥ്വിരാജിന്റെ പാത പിന്തുടര്‍ന്ന് ടൊവിനോയും?

പൃഥ്വിരാജിന്റെ പാത പിന്തുടര്‍ന്ന് ടൊവിനോയും. സംവിധാനമോഹം തനിക്കുമുണ്ടെന്നും എന്നാല്‍ സംവിധായകനെന്ന രീതിയില്‍ പൃഥ്വിരാജിന്റെ വളര്‍ച്ച തന്നെ അമ്പരപ്പിച്ചുവെന്നും നടന്‍ ടൊവിനോ തോമസ്. വലിയ അനുഭവ സമ്പത്തുള്ള സംവിധായകനെപ്പോലെയാണ് പൃഥ്വി പ്രവര്‍ത്തിക്കുന്നത്. നല്ല ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ടു പോകുന്നതെന്നും ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ മനസു തുറന്നു. ലൂസിഫറില്‍ ശ്രദ്ധേയമായ റോളില്‍ ടൊവിനോയും പ്രത്യക്ഷപ്പെടുന്നുണ്ട്.
നല്ല സിനിമകളില്‍ ചിലത് കാണുമ്പോള്‍ ഭയം തോന്നാറുണ്ട്. അതിനുള്ള ധൈര്യം എന്നുണ്ടാകുന്നോ അന്ന് ശ്രമിക്കും. മള്‍ട്ടിസ്റ്റാര്‍ താത്പര്യക്കുറവില്ല!. ആമി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തില്‍ ആറ് ദിവസമാണ് പങ്കെടുത്തത്. പക്ഷേ പ്രേക്ഷകരുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുഖ്യധാരാ സിനിമയുടെ ഭാഗമാവുമ്പോള്‍ കൂടുതലാളുകള്‍ നമ്മുടെ സിനിമ കാണണമെന്ന് ആഗ്രഹിക്കാറുണ്ട്, അത് സ്വാഭാവികമാണ്. ലൂസിഫറില്‍ ഒരു ചെറിയ വേഷമാണ് ലഭിച്ചത്. പക്ഷേ അതൊരു വലിയ ചിത്രമാണ്. ആ ഓഫര്‍ സ്വീകരിക്കാന്‍ എനിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. നായകവേഷമില്ലാതെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അഭിനേതാവ് എന്ന രീതിയില്‍ നമ്മള്‍ വളരുകയാണെന്നും ടൊവിനോ പറയുന്നു.
മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. വിവേക് ഒബ്‌റോയി വില്ലനായി എത്തുന്നു എന്ന പ്രത്യേകയുമുണ്ട്. ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി വാര്‍ത്തകള്‍ ഉണ്ട്. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ക്വീന്‍ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
സുജിത് വാസുദേവാണ് ഛായാഗ്രാഹകന്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫറെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്‌

Similar Articles

Comments

Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...