പാക്കിസ്ഥാന് വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി

റിയാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് സൗദി അറേബ്യ 6 ബില്യണ്‍ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. 3 ബില്യണ്‍ ഡോളറിന്റെ വിദേശ സഹായമായും
ഇന്ധന ഇറക്കുമതിക്കായി 3 ബില്യണ്‍ ഡോളറിന്റെ വായ്പയുമാണ് നല്‍കുക.

സൗദി നിക്ഷേപക സംഗമത്തില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സഹായ പ്രഖ്യാപനം ഉണ്ടായത്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം കാരണം മറ്റ് പ്രധാന രാജ്യങ്ങള്‍ സൗദി നിക്ഷേപക സംഗമം ബഹിഷ്‌കകരിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി പാകിസ്താന്‍ ഐ.എം.എഫ് സഹായവും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്കായി നവംബര്‍ 7ന് ഐ.എം.എഫ് സംഘം പാകിസ്താന്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം സൗഹൃദ രാജ്യങ്ങള്‍ പാകിസ്താന് വേണ്ടി സാമ്പത്തിക സഹായം ചെയ്യണമെന്ന് ഇമ്രാന്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അടുത്ത ആഴ്ച്ച ഇമ്രാന്‍ ഖാന്‍ ചൈന സന്ദര്‍ശിക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കറാച്ചിക്കും പെഷവാറിനും മധ്യേ തീവണ്ടിപ്പാത നിര്‍മ്മിക്കാനുള്ള പദ്ധതി പാകിസ്താന്‍ ഉപേക്ഷിച്ചിരുന്നു. ചൈന – പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായിരുന്നു ഈ പദ്ധതി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7