മണ്ഡല, മകരവിളക്കു സീസണിലും ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

കൊച്ചി: സുപ്രീംകോടതി വിധിയുടെ സാഹചര്യത്തില്‍ നവംബര്‍ 16നു തുടങ്ങുന്ന മണ്ഡല, മകരവിളക്കു സീസണിലും ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിഷേധക്കാരും വിശ്വാസസംരക്ഷകരായ ഭക്തരും 10നും– 50 നും ഇടയിലുള്ള പ്രായക്കാരായ സ്ത്രീകളെ തടയാന്‍ സാധ്യതയുണ്ട്. ഉത്സവക്കാലത്തു ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ആള്‍ക്കൂട്ടമെത്തുമെന്നതിനാല്‍ പ്രക്ഷോഭത്തിനിടെ ജനം പരക്കംപായുന്നതു തീര്‍ഥാടകരുടെയും പൊലീസിന്റെയും മറ്റും ജീവാപായത്തിനുവരെ കാരണമായേക്കാമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസപൂജയ്ക്കു നട തുറന്നപ്പോള്‍ പ്രതിഷേധക്കാരും വിശ്വാസസംരക്ഷകരായ ഭക്തരും സ്ത്രീകളുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് 16 കേസുകളെടുത്തു. സ്ത്രീകളെ തടയാന്‍ രാഷ്ട്രീയ സംഘടനകളിലെ പ്രതിഷേധക്കാര്‍ സന്നിധാനത്തും പരിസരങ്ങളിലും തങ്ങുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ടായിരുന്നു.ഉത്സവക്കാലത്തു ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ആള്‍ക്കൂട്ടമെത്തുമെന്നതിനാല്‍ പ്രക്ഷോഭത്തിനിടെ ജനം പരക്കംപായുന്നതു തീര്‍ഥാടകരുടെയും പൊലീസിന്റെയും മറ്റും ജീവാപായത്തിനുവരെ കാരണമായേക്കാമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസപൂജയ്ക്കു നട തുറന്നപ്പോള്‍ പ്രതിഷേധക്കാരും വിശ്വാസസംരക്ഷകരായ ഭക്തരും സ്ത്രീകളുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് 16 കേസുകളെടുത്തു. സ്ത്രീകളെ തടയാന്‍ രാഷ്ട്രീയ സംഘടനകളിലെ പ്രതിഷേധക്കാര്‍ സന്നിധാനത്തും പരിസരങ്ങളിലും തങ്ങുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ടായിരുന്നു.കവിതയും രഹ്നയും സംരക്ഷണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഐജി പൊലീസ് സംരക്ഷണം ഒരുക്കിയെങ്കിലും പ്രതിഷേധക്കാര്‍ വഴി തടഞ്ഞതിനാല്‍ മടങ്ങേണ്ടിവന്നു. പരികര്‍മികള്‍ പതിനെട്ടാം പടിക്കു താഴെ തിരുമുറ്റത്തു വന്നു ശരണംവിളി തുടങ്ങുകയും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചാല്‍ നട അടച്ചിടേണ്ടിവരുമെന്നു തന്ത്രി അറിയിക്കുകയും ചെയ്തു. തുടര്‍ന്നു യുവതികള്‍ മടങ്ങി. 20നു മലകയറാനെത്തിയ സ്ത്രീയുടെ പ്രായം സംശയിച്ചു പ്രതിഷേധക്കാര്‍ തടഞ്ഞപ്പോള്‍ പൊലീസ് ഇടപെടുകയുടെ അവര്‍ക്കു പ്രായം 50 കഴിഞ്ഞെന്നു ബോധ്യപ്പെട്ടതോടെ കയറ്റിവിടുകയുമായിരുന്നു. 21ന് എത്തിയ 4 സ്ത്രീകളെ നടപ്പന്തലില്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാന്‍ അവകാശമുണ്ടെന്നു വാദിച്ച് എ.കെ. മായ കൃഷ്ണന്‍, എസ്. രേഖ, ജലജമോള്‍, ജയമോള്‍ എന്നിവരാണു ഹര്‍ജി നല്‍കിയത്. വിധി നടപ്പാക്കാന്‍ സംസ്ഥാനത്തിനു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു.
പ്രതിഷേധത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം. തീര്‍ഥാടകരില്‍നിന്നു പ്രത്യേകം പണം പിരിക്കുന്നവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular