ആഷിക് അബു ചിത്രത്തില്‍ നിന്ന കാളിദാസ് പിന്‍മാറി. വന്‍ താരനിരയെ അണിനിരത്തി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസി’ല്‍ നിന്നും പിന്മാറിയതായി കാളിദാസ് ജയറാം സ്ഥിരീകരിച്ചു. സിനിമയില്‍ നിന്ന് പിന്മാറിയെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് സ്ഥിരീകരണവുമായി കാളിദാസ് തന്നെ രംഗത്തെത്തിയത്.
ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നും ഇതേക്കുറിച്ച് കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് കാളിദാസ് പ്രതികരിച്ചത്. ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാളിദാസന് പകരം ശ്രീനാഥ് ഭാസി ആ കഥാപാത്രം ചെയ്യുമെന്നാണ് വിവരം. ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പാര്‍വതി തുടങ്ങി വമ്ബന്‍ താരനിരയുമായാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആഷിക്ക് അബുവിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന കെ എല്‍ പത്ത് ഫെയിം മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. ഷൂട്ട് ഡിസംബറില്‍ തുടങ്ങുമെന്നാണ് സൂചന. റിലീസ് അടുത്ത വര്‍ഷം വിഷുവിന് ഉണ്ടായേക്കും.
കേരളക്കരയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് ബാധയും രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നഴ്സ് ലിനിയുടെ ജീവിതവും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.