സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൊഹ് ലിയെ ചുംബിക്കാന്‍ ആരാധകരന്റെ ശ്രമം

ഹൈദരാബാദ്: ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ കോഹ്‌ലിയോടുള്ള ആരാധന മൂത്ത് യുവ ആരാധകന്‍ ഗ്രൗണ്ടില്‍. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റു ചെയ്യുന്നതിനിടെയാണ് കാണികളിലൊരാള്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്ത് ഇറങ്ങിയത്. ഓടി കോഹ്‌ലിക്കു സമീപമെത്തിയ ഇയാള്‍, താരത്തെ കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചു.
ആരാധകന്റെ പരാക്രമത്തില്‍ അസ്വസ്ഥനായ കോഹ്‌ലി ഉന്തിമാറ്റാന്‍ ശ്രമിച്ചെങ്കിലും സെല്‍ഫി കൂടി പകര്‍ത്താനായിരുന്നു യുവാവിന്റെ ശ്രമം. അപ്പോഴേക്കും ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പുറത്തേക്കു കൊണ്ടുപോയി. നേരത്തെ, രാജ്‌കോട്ടില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടയിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് മല്‍സരത്തിനിടെ മൈതാനത്തിറങ്ങിയ രണ്ട് ആരാധകര്‍ കോഹ്‌ലിക്കൊപ്പം സെല്‍ഫിയെടുത്തിരുന്നു.

pathram:
Related Post
Leave a Comment