തന്നെക്കാള്‍ ഉയരമുള്ള വനിതാ താരത്തിനൊപ്പം നില്‍ക്കാന്‍ വേദിയില്‍ലെ ചെറിയ തട്ടിന് മുകളില്‍ കയറി നിന്ന് കോഹ്‌ലി; ചിത്രത്തിന് സോഷ്യല്‍ മീഡിയില്‍ പരിഹാസം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ചിത്രത്തിന് ട്രോള്‍ മഴ. ടെന്നീസ് താരം കര്‍മന്‍ കോര്‍ തന്‍ഡിയും വിരാട് കോഹ് ലിയും ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ചര്‍ച്ചയാകുന്നത്. തന്നെക്കാള്‍ ഉയരമുള്ള കര്‍മാനൊപ്പം നില്‍ക്കാന്‍ വേദിയില്‍ലെ ചെറിയ തട്ടിന് മുകളില്‍ കയറി നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കോഹ്‌ലിയുടെ ചിത്രമാണ് വൈറലാകുന്നത്. ഈഗോ, ഫെമിനിസം എന്നീ തലങ്ങളിലാണ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്. മുംബൈയിലെ ബാന്ദ്രയില്‍ നടന്ന ടിസോട്ടിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ വാച്ച് ശ്രേണിയുടെ പ്രകാശന ചടങ്ങിനിടെയാണ് സംഭവം. ടിസോട്ട് ക്രോണോ ക്ലാസിക് വിരാട് കോഹ്!ലി 3018 ലൈന്‍ എന്ന പേരിലാണ് പുതിയ എഡിഷന്‍ വാച്ചുകള്‍ എത്തിയിരിക്കുന്നത്. കായികതാരങ്ങളായ സത്‌നം സിങ്, ആദില്‍ ബേദി, ശിവാനി കതാരിയ, സച്ചിക കുമാര്‍, പിങ്കി റാണി, മനോജ് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിരാട് കോഹ്!ലി ഫൗണ്ടേഷന്റെ ഭാഗമായ എല്ലാ താരങ്ങള്‍ക്കും കോഹ്!ലി വാച്ച് സമ്മാനിച്ചു. കര്‍മന് വാച്ച് സമ്മാനിക്കുന്നതിനിടെയാണ് കോഹ്!ലി വേദിയിലുള്ള തട്ടിനുമുകളില്‍ കയറി നിന്നത്. കോഹ്‌ലിയെക്കാള്‍ പൊക്കക്കൂടുതലുള്ള കര്‍മാനൊപ്പമെത്താനാണ് താരത്തിന്റെ ശ്രമമെന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ ട്രോളുകളും പ്രചരിക്കുന്നുണ്ട്.
പുരുഷ ഈഗോയാണ് ചിത്രത്തിലൂടെ വെളിപ്പെടുന്നത് എന്ന് ചിലര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ പ്രൊമോഷന്‍ ചടങ്ങായതിനാല്‍ ഫോട്ടോ നന്നായി വരാനാണ് വിരാട് ഇങ്ങനെ ചെയ്തതെന്ന ന്യായീകരണവും ഒരുഭാഗത്തുനിന്നും ഉയരുന്നു. കര്‍മാനൊപ്പം മാത്രമല്ല, സത്‌നം സിങ്ങിനൊപ്പം ഫോട്ടോയ്ക്ക് നിന്നപ്പോഴും വിരാട് സ്റ്റൂള്‍ ഉപയോഗിച്ചിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു

pathram:
Related Post
Leave a Comment