ഫ്രീക്ക് പെണ്ണെ… ഒറിജിനല്‍ വെല്ലും കവര്‍ വേര്‍ഷന്‍ വിഡിയോ കാണാം

അടുത്തിടെ പുറത്തിറങ്ങിയ ഒരു അഡാര്ഡ ലൗ എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് ഡിസ്‌ലൈക്ക് പൂരമായിരുന്നു. മാണിക്യമലരായ പൂവി എന്ന വൈറല്‍ ഗാനത്തിന് ശേഷം ഒരിടവേളയ്‌ക്കൊടുവിലാണ് ഗാനം പുറത്തിറങ്ങിയത്. അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഡിസ്‌ലൈക്കിന് പുറമെ ഗാനത്തെ ട്രോളിയും നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ ഈ ഗാനത്തിന് കവര്‍ സോങ് എത്തിയിരിക്കുകയാണ്. യഥാര്‍ഥ ഗാനത്തിന് ഡിസ്‌ലൈക്കുകളുടെ പ്രളയമായിരുന്നെങ്കില്‍ കവര്‍ ഗാനത്തിന് ലൈക്കുകളാണ് പെരുമാഴയാണ്. ഒറിജിനല്‍ ഗാനം സമ്പൂര്‍ണ പരാജയമായപ്പോള്‍ ഇത്ര നല്ലൊരു കവര്‍ ചെയ്യാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ വിചാരിച്ചില്ലെന്ന് യുട്യൂബ് കമന്റുകളില്‍ ചിലര്‍ പറയുന്നു. തകര്‍പ്പന്‍ ഡാന്‍സ് ആണു കവര്‍ ഗാനത്തിലുള്ളത്. അയ്യപ്പദാസ്, അനു ഓംകാര, സജിത്ത് ശശിധര്‍, ശിവപ്രസാദ് മേനോന്‍ എന്നിവരടങ്ങുന്ന സംഘമാണു ഡാന്‍സ്. അയ്യപ്പദാസ് വി.പിയാണു ഡാന്‍സിനു നേതൃത്വം നല്‍കുന്നത്. ഏതായാലും ഫ്രീക്ക് പെണ്ണേയുടെ യാഥാര്‍ഥ ഗാനം ഡിസ്‌ലൈക്കുകള്‍ കൊണ്ടു ഹിറ്റാക്കിയവര്‍ തന്നെ കവര്‍ ഗാനം ലൈക്കുകള്‍ കൊണ്ടു ഹിറ്റാക്കുകയാണ്‌

pathram:
Related Post
Leave a Comment