മുംബൈ: വീട്ടിൽകയറി നടത്തിയ മോഷണത്തിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതി മുംബൈ വിട്ടതായി സംശയം. ഇയാൾ ട്രെയിൻ മാർഗം ഗുജറാത്തിലേക്ക് കടന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണു പോലീസ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. ഇതോടെ അന്വേഷണസംഘം ഗുജറാത്തിലേക്കു പുറപ്പെട്ടു. അതേസമയം, മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിലും ഇപ്പോഴും തിരച്ചിൽ തുടരുന്നുണ്ട്.
സെയ്ഫിനെ ആക്രമിച്ചെന്നു കരുതുന്ന പ്രതിയുടെ പുതിയ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. കുറ്റകൃത്യത്തിനു ശേഷം പ്രതി വീടിനു പുറത്തെത്തി കയ്യിൽ കരുതിയ വസ്ത്രം മാറിയാണു രക്ഷപ്പെട്ടത്. ഇയാൾ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നീല ഷർട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണു പുറത്തായത്. ഇതോടെയാണ് ഇയാൾ ട്രെയിനിൽ ഗുജറാത്തിലേക്കു കടന്നതായി പൊലീസിന് സംശയം ബലപ്പെട്ടത്.
മൊഴികളിൽ വൈരുദ്ധ്യം…, സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്തു വിട്ടയച്ചയാളെ വീണ്ടും കസ്റ്റഡിയിലെടുത്തു..!!! പ്രതി സെയ്ഫിനെ കുത്തിയ ശേഷം പുറത്തെത്തി വസ്ത്രം മാറി…!!!
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ നൽകിയ മൊഴികളിലുണ്ടായ വൈരുദ്ധ്യത്തെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇതുവരെ ഇരുപതിലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. സെയ്ഫ് അലിഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തി.
അതേ സമയം ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Leave a Comment