ചെന്നൈ: പാലുകൊടുത്തപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് അമ്മ കുഞ്ഞിന്് ആറ്റിലെറിഞ്ഞു കൊന്നു. തമിഴ്‌നാട്ടില്‍ ചെന്നൈക്കടുത്ത് വേളാച്ചേരിയിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അച്ഛനും അമ്മയും ചേര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. വെങ്കണ്ണയും ഭാര്യ ഉമയും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത.് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് വെങ്കണ്ണ. ഉമ ഒരു തുണിക്കടയിലും ജോലി ചെയ്യുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഉമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ശനിയാഴ്ചയാണ് വേളാച്ചേരി പൊലീസില്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇവര്‍ പരാതി നല്‍കിയത്. തങ്ങളുടെ കൂടെ കിടന്ന കുട്ടിയെ പുലര്‍ച്ചെ മുതല്‍ കാണാനില്ല എന്നാണ് പരാതി. കാറ്റ് കിട്ടാന്‍ വേണ്ടി ജനല്‍ തുറന്നിട്ടിരുന്നുവെന്നും അതുവഴി ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നുമാണ് ഉമ പൊലീസിനോട് പറഞ്ഞത്.എന്നാല്‍ പരസ്പരബന്ധമില്ലാത്ത മൊഴി നല്‍കിയ ഉമയെ പൊലീസ് സംശയിക്കുകയായിരുന്നു. മാത്രമല്ല പുലര്‍ച്ചെ ഒരു സ്ത്രീ കുഞ്ഞുമായി പോകുന്നത് കണ്ടുവെന്ന് അയല്‍വാസികളും പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആ സ്ത്രീ ഉമ തന്നെയാണെന്ന് മനസിലാകുകയായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ഉമ കുറ്റം സമ്മതിച്ചു. പ്രസവശേഷം ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ അതിയായ വേദന അനുഭവപ്പെടാറുണ്ടെന്നും ഉമ പറയുന്നു. ഇത് ഭര്‍ത്താവിനോട് പല തവണ പറഞ്ഞെങ്കിലും അയാള്‍ അത് കാര്യമാക്കിയില്ല. അതോടെ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഉമ പൊലീസിനോട് വ്യക്തമാക്കി.
മുലപ്പാല്‍ നല്‍കുമ്പോള്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്ന് ഉമ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് വേളാച്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വേലുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ഉമയെ പിടികൂടിയത്. അറസ്റ്റിലായ ഉമയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു