സിനിമയിലെ ചെറിയ താരം പോലും അഭിമുഖം നല്‍കരുത്; മുന്നറിയിപ്പുമായി സര്‍ക്കാര്‍ സംവിധായകന്‍

റിലീസ് ചെയ്യും മുന്‍പേ വിവാദത്തില്‍പെടുകയും ശ്രദ്ധനേടുകയും ചെയ്ത ചിത്രമാണ് സര്‍ക്കാര്‍.
വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കത്തിക്ക് ശേഷം എ.ആര്‍ മുരുഗദോസും വിജയ്യും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. വിജയ് മാസ് ലുക്കിലെത്തിയ സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ രഹസ്യമാക്കി വെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കൂടാതെ ഇപ്പോള്‍ ചിത്രത്തിലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ എ. ആര്‍ മുരുഗദോസ്.

ചിത്രത്തില്‍ ചെറിയ റോളിലുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരും അഭിമുഖം നല്‍കുന്നതിന് എതിരെയാണ് എ.ആര്‍ മുരുഗദോസ് രംഗത്ത് എത്തിയിരിക്കുന്നത്. സിനിമയിലെ വിവരങ്ങള്‍ ചോരാതിരിക്കാനാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് മുരുഗദോസ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

ഒരുപാട് ആള്‍ക്കാരുടെ കഠിന പ്രയത്‌നം കൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. പക്ഷേ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ നിരവധി അഭിമുഖങ്ങള്‍ കണ്ടു. ഇത് ശരിയായ രീതിയില്ല. ഞങ്ങളുടെ സമ്മതമില്ലാതെ ഇനിയും അഭിമുഖങ്ങള്‍ നല്‍കിയാല്‍ കഠിനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. മുരുഗദോസ് ട്വിറ്ററില്‍ കുറിച്ചു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കറുത്ത ജാക്കറ്റും കൂളിങ് ഗ്ലാസുമിട്ട് സിഗരറ്റിന് തീ കൊടുക്കുന്ന വിജയ്‌യുടെ ചിത്രവുമായാണ് സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7