മോഹന്‍ലാലിനെയും റിമിടോമിയെയും അധിക്ഷേപിച്ച സബുമോനെ പോലീസ് രക്ഷപ്പെടുത്തി, ശക്തമായ നിയമനടപടികളും, സമരവുമായി മുന്നോട്ട് പോകും; ലസിത പാലയ്ക്കല്‍

തലശ്ശേരി: ബിഗ്‌ബോസ് ഹൗസില്‍ വിജയിച്ച് പുറത്ത് എത്തുന്ന സാബുമോനെതിരെ ശക്തമായ നിയമനടപടികളും, സമരവുമായി മുന്നോട്ട് പോകുമെന്ന് യുവമോര്‍ച്ച നേതാവ് ലസിത പാലക്കല്‍. ബിഗ്‌ബോസില്‍ വിജയിച്ചാലും സാബുമോനെ ഏത് രീതിയില്‍ നാട്ടുകാര്‍ എടുത്താലും തനിക്കെതിരെ നടത്തിയ നീചമായ സൈബര്‍ ആക്രമണത്തിന് സാബുമോന്‍ മറുപടി പറയേണ്ടിവരുമെന്ന് ലസിത പാനൂര്‍ പോലീസില്‍ നല്‍കിയ കേസില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ലസിത.
സാബുമോന്‍ തനിക്കെതിരെ പോസ്റ്റിട്ട അക്കൗണ്ട് വിദേശത്ത് നിന്നാണ് ഓപ്പറേറ്റ് ചെയ്തത് എന്നൊക്കെയാണ് പോലീസ് പറയുന്നത്. എന്നാല്‍ അത് സാബുമോന്‍ ഉപയോഗിച്ചത് തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതേ സമയം ഇന്നലെ ലസിത പാലക്കല്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതുന്നത്. സാബുമോന്റെ രണ്ട് ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ആയിരുന്നു അത്. ഒന്നില്‍ ഗായിക റിമി ടോമിയെ അമാനിക്കുന്നതും മറ്റൊന്നില്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്നതും ആണ് ഉള്ളത്. കള്ളന് കഞ്ഞി വയ്ക്കുന്നവന്‍ കള്ളന് കഞ്ഞി വയ്ക്കുന്നവന്‍ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇത് പറഞ്ഞേ തീരു.
കാരണം, കള്ളന് കഞ്ഞിവക്കുന്നവന്‍ പോലീസ്- ഇത് എനിക്ക് മനസ്സിലായ കാര്യമാണ്. സാബുവിനെ രക്ഷിക്കാന്‍ സിപിഎം നേതാക്കളുണ്ട്. ഈ അക്കൗണ്ട് ഗള്‍ഫില്‍ നിന്ന് എടുത്ത അക്കൗണ്ട് ആണ് എന്നാണ് പോലീസിന്റെ ഭാഷ്യം. അപ്പോള്‍ ഇവരെയൊക്കെ ചീത്ത പറഞ്ഞ സാബു രക്ഷപ്പെട്ടു, അല്ല രക്ഷപ്പെടുത്തി- ഇതാണ് ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അതേ സമയം സാബുമോന് എതിരെ നടത്തുന്ന പോരാട്ടത്തില്‍ തനിക്ക് ബിജെപിയില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപത്തെ ലസിത തള്ളി. തനിക്ക് പാര്‍ട്ടിയുടെ എല്ലാതരം പിന്തുണയും ഉണ്ട്. ഇല്ലെന്നത് എതിരാളികളുടെ പ്രചരണമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7