മലപ്പുറം: തവനൂര്‍ വൃദ്ധസദനത്തില്‍ രണ്ടുദിവസത്തിനുളളിൽ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിനു ഉത്തരവിട്ടു. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ മൂന്നാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. തവനൂര്‍ വൃദ്ധസദനം സൂപ്രണ്ടും വിശദീകരണം നല്‍കണം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് ഒക്ടോബര്‍ 30നു പരിഗണിക്കും.
അന്തേവാസികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ആരോഗ്യ പരിശോധന നടത്താറുണ്ടോയെന്നും ചുമതലക്കാര്‍ ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിച്ചിരുന്നോ എന്നും സംശയം ഉയര്‍ന്നിട്ടുള്ളതായി കമ്മീഷന് ഇടക്കാല ഉത്തരവില്‍ പറഞ്ഞു. സംസ്കരിച്ചു എന്നതാണ് നാട്ടുകാര്‍ സംശയമായി ഉയര്‍ത്തിക്കാട്ടുന്നത്.
ശ്രീദേവിയമ്മ,കൃഷ്ണബോസ്,വേലായുധന്,കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് മരണങ്ങള് എന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ അസ്വാഭാവിക മരണങ്ങളാണ് എന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 6.25നാണ് ശ്രീദേവിയമ്മ മരിച്ചത്. കൃഷ്ണബോസ് ഇന്നലെ രാത്രി നെഞ്ചുവേദനയെത്തുടര്‍ന്ന് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വേലായുധന് ഇന്ന് വെളുപ്പിന് നാല് മണിക്കും കാളിയമ്മ ആറുമണിക്കുമാണ് മരിച്ചത്.