ഏഷ്യാകപ്പ്: ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ്

ദുബായ്: ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ആദ്യ മത്സരത്തില്‍ ഹോങ്കോങിനെതിരെ കഷ്ടിച്ച് ജയിച്ച ഇന്ത്യ എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ച് വന്നു. അസാമാന്യ പോരാട്ട വീര്യം കാഴ്ച വെച്ച ടീം ബദ്ധവൈരികളായ പാകിസ്ഥാനെ എട്ട് വിക്കറ്റിനാണ് തകര്‍ത്തത്.

ഇതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുക. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റത് ഇന്ത്യയെ അലട്ടുന്നുണ്ട്. ബാറ്റിങിലും ബോളിങിലും ഒരു പോലെ മികവ് കാണിക്കുന്ന ഹാര്‍ദികിന് പകരക്കാരന്‍ നിലവില്‍ ടീമില്‍ ഇല്ലെന്നതാണ് വാസ്തവം. പരിക്ക് കാരണം അക്‌സര്‍ പട്ടേല്‍, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവരെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment