എഴുതുന്നത് എം.എല്‍.എയോ എം.പിയോ ആകാനല്ല! അതിന് പ്രേത്യേകിച്ച് എഴുത്തും വായനയും വേണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? മുരളി തുമ്മാരുകുടി

കൊച്ചി: യു.എന്‍ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പലപ്പോഴും കുറിപ്പ് എഴുതാറുണ്ട്. മഹാപ്രളയത്തിന്റെ സമയത്തും അതിന് ശേഷവും അദ്ദേഹത്തിന്റെ കുറിപ്പുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിന്നു. പ്രളയക്കെടുതിയില്‍ നിന്നും കരകയറാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിനിടെ അദ്ദേഹം കുറിപ്പുകള്‍ എഴുതുന്നത് രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ മുന്നില്‍കണ്ടുകൊണ്ടാണെന്ന വാര്‍ത്തയും എത്തിയിരുന്നു. ഇതിന് മറുപടി അദ്ദേഹം തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.

താന്‍ എഴുതുന്നത് എം.എല്‍.എ ആകാനാണ് എം.പി ആകാനാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ തന്റെ ലക്ഷ്യം വായനക്കാരുടെ താത്പര്യമാണ്. അവര്‍ക്ക് പ്രായോഗികമായ ഗുണം ഉണ്ടാകണം എന്നാണ് ഓരോ ദിവസവും എഴുതുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എം പി ഒക്കെ ആകാന്‍ പ്രത്യേകിച്ച് ഇതുപോലുള്ള എഴുത്തും വായനയും ഒന്നും വേണ്ട എന്ന് എന്നേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് അറിയാമല്ലോ എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല തന്റെ എഴുത്തിനെ പിന്തുണച്ച് ഒരാളുടെ കത്തും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇത്തരം രണ്ട് കത്തുകള്‍ മാത്രം മതി തനിക്കെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുരളി തുമ്മാരുകുടിയുടെ പ്രതികരണം.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

എന്തുകൊണ്ടാണ് ഞാന്‍ ഇപ്പോഴും എഴുതുന്നത് ?

എം എല്‍ എ ആകാനാണ്, എം പി ആകാനാണ് എന്നൊക്കെ വിശ്വസിക്കുന്നവരുണ്ട്. പക്ഷെ എന്റെ ലക്ഷ്യം എന്റെ വായനക്കാരുടെ താല്പര്യമാണ്. അവര്‍ക്ക് പ്രായോഗികമായ ഗുണം ഉണ്ടാകണം എന്നാണ് ഓരോ ദിവസവും എഴുതുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

അതുകൊണ്ടു തന്നെ ദുരന്തം കഴിഞ്ഞപ്പോള്‍ എനിക്ക് കിട്ടിയ താഴെ കാണുന്ന കത്ത് ഏത് അവാര്‍ഡിലും ഉയരത്തില്‍ ആണ്. ഇത് പോലൊരു കത്ത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കിട്ടിയാല്‍ രണ്ടോ മൂന്നോ പൊങ്കാല ഒക്കെ എനിക്ക് വെറും ഗ്രാസ് ആണ്

ഞാന്‍ എഴുതുന്നത് കൊണ്ട് നയങ്ങളും നിയമങ്ങളും ഒന്നും മാറിയില്ലെങ്കിലും, വ്യക്തിപരമായി കുറച്ചു പേര്‍ക്കെങ്കിലും അത് ഗുണമാകുന്നുണ്ട് എന്നെനിക്കറിയാം. ഇടക്കൊക്കെ എനിക്ക് കുറച്ചു ഫോളോവേഴ്സിനെ പിടിച്ചു തരാന്‍ പറയുന്നത് അതുകൊണ്ടാണ്. കാരണം കൂടുതല്‍ പേര്‍ വായിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ഗുണമുണ്ടാകുമല്ലോ.

എം പി ഒക്കെ ആകാന്‍ പ്രത്യേകിച്ച് ഇതുപോലുള്ള എഴുത്തും വായനയും ഒന്നും വേണ്ട എന്ന് എന്നേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് അറിയാമല്ലോ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7