കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് പരാതി പറഞ്ഞ കന്യാസ്ത്രീക്കെതിരെ പുരുഷ ബന്ധം ആരോപിച്ച് ജലസന്ധറിലെ സന്യസ്ത സഭ. മിഷനറീസ് ഓഫ് ജീസസിന്റെ ലെറ്റര്‍ ഹെഡില്‍ പിആര്‍ഒ സിസ്റ്റര്‍ അമലയുടെ പേരില്‍ ഇന്നലത്തെ തീയതിയില്‍ (1009018) ഇറക്കിയിരിക്കുന്ന വാര്‍ത്താക്കുറിപ്പിലാണ്, ഈ ആരോപണങ്ങള്‍. ഡല്‍ഹി സ്വദേശിയായ ഒരാളുമായും കുറവിലങ്ങാടുളള ടാക്‌സിഡ്രൈവറുമായും പരിധിക്കപ്പുറം ബന്ധമുണ്ടായിരുന്നുവെന്ന് വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു.
ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ നീതി തേടി വത്തിക്കാന് അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് ജലന്ധറില്‍ നിന്നുളള വാര്‍ത്താ കുറിപ്പും വരുന്നത്. ബിഷപ്പില്‍ നിന്നും നീതി തേടി കന്യാസ്ത്രീക്ക് പിന്തുണയുമായി കന്യാസ്ത്രീകള്‍ ചെയ്യുന്ന സമരം നാല് ദിവസമായി. ഇതേ സമയം ഈ ?കന്യാസ്ത്രീകള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രചരിപ്പിക്കുന്നത് പച്ചക്കളളമെന്നും മിഷനറീസ് ഓഫ് ജീസസിന്റെ പേരിലിറങ്ങിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ബിഷപ്പിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ കേസില്‍ കക്ഷിചേരുമെന്നും മിഷനറീസ് ഓഫ് ജീസസ് ജനറലേറ്ററില്‍ നിന്നുളള വാര്‍ത്താകുറിപ്പില്‍ പറയുന്നു. ധാര്‍മ്മികവും ദൈവികവുമായ ബാധ്യതയുടെ അടിസ്ഥാനത്തിലാണ് കേസില്‍? കക്ഷിചേരുന്നതെന്നും പറയുന്നു. ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീക്കെതിരെ ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഉപദേശം നല്‍കിയതിനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ക്രൂശിക്കുന്നതെന്നും അതിനാലാണ് കേസില്‍ കന്യാസ്ത്രീ അംഗമായ എംജെ കോണ്‍ഗ്രിഗേഷന്‍ കേസില്‍ കക്ഷി ചേരാന്‍ ആലോചിക്കുന്നതെന്നും അവര്‍ പറയുന്നു.
തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ടെന്ന് കന്യാസ്ത്രീയുടെ ബന്ധു സമര്‍പ്പിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് മിഷനറീസ് ഓഫ് ജീസസിന്റെ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത് കന്യാസ്ത്രീയെ ചൊടിപ്പിച്ചിരുന്നുവെന്ന് വാര്‍ത്താ കുറിപ്പില്‍? ആരോപിക്കുന്നു. ഡല്‍ഹിയില്‍ നിന്നുളളയാള്‍ കുറവിലങ്ങാട് മഠത്തില്‍? കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെന്ന വ്യാജേന താമസിച്ചതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നതായും ആരോപണം തുടരുന്നു.
കുറവിലങ്ങാട് മഠം ഭരിച്ചിരുന്നത് സിസ്റ്ററുമായി പരിധിക്കപ്പുറം ബന്ധമുണ്ടായിരുന്ന ടാക്‌സി ഡ്രൈവറാണെന്നും ടാക്‌സി ഡ്രൈവറും കന്യാസ്ത്രീയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മഠത്തിലെ മദറായിരുന്ന സിസ്റ്റര്‍ കാലാവധി പൂര്‍ത്തിയാക്കാതെ പോയതായും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു.
കന്യാസ്ത്രീകള്‍ക്ക് ചാരിത്രം നഷ്ടപ്പെടുക എന്നത് മരിക്കുന്നതിന് തുല്യമാണ്. ബിഷപ്പ് പീഡിപ്പിച്ചുവെന്നു പറയുന്നതിന്റെ പിറ്റേദിവസം ബിഷപ്പിനൊപ്പം ഒരു പരിപാടിയില്‍ കന്യാസ്ത്രീ പങ്കെടുത്തിരുന്നു. മാത്രമല്ല, നിരവധി കന്യാസ്ത്രീകള്‍ താമസിക്കുന്ന ഒരു മഠത്തില്‍ മറ്റാരും കാണാതെ ഒരു മുറിയിലേയ്ക്ക് പോകുക എന്നത് തികച്ചും അവിശ്വസനീയമാണ്. മാത്രവുമല്ല, രണ്ടുപേര്‍ ഒന്നിച്ചല്ലാതെ മറ്റൊരാളെ സന്ദര്‍ശിക്കുന്നത് കോണ്‍ഗ്രിഗേഷന്‍ നിയമപ്രകാരം വിലക്കിയിരിക്കുയാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
കന്യാസ്ത്രീക്കെതിരായി നടപടി ഉറപ്പായപ്പോള്‍ സന്യാസ ജീവിതം ഉപേക്ഷിക്കാനുളള അപേക്ഷ നല്‍കിയതായും പിന്നീട് അത് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. നാല് ദിവസത്തിനുളളിലാണ് ഇത് സംഭവിച്ചത്. ഈ? കാലയളവിനുളളില്‍ കുറവിലങ്ങാട് മഠത്തില്‍? ആരൊക്കെ വന്ന് പോയി എന്നും അന്വേഷിക്കണമെന്നും മിഷനറീസ് ഓഫ് ജീസസിന്റെ പേരില്‍ ഇറക്കിയിരിക്കുന്ന വാര്‍ത്താ കുറിപ്പില്‍ പറയുന്നു.