ഡ്രോണ്‍ നിര്‍മിക്കാന്‍ ‘തല’ അജിത്; ശമ്പളം 1000 രൂപ

സിനിമകളില്‍ എന്നും തരംഗമായ ആളാണ് തമിഴകത്തിന്റെ സ്വന്തം ‘തല’ അജിത്. എന്നാല്‍ ഇപ്പോള്‍ സിനിമയല്ലാതെ വേറിട്ടൊരു ലക്ഷ്യത്തിനു പിന്നാലെയായിരുന്നു. സെപ്തംബറില്‍ ആസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ നടക്കുന്ന മെഡിക്കല്‍ എക്സ്പ്രസ് 2018 ന്റെ യുഎവി ചലഞ്ചില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന എംഐടി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യുഎവി നിര്‍മ്മിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയെന്ന ഉദ്യമത്തിലായിരുന്നു കഴിഞ്ഞ മേയ് മുതല്‍ ഈ സൂപ്പര്‍ സ്റ്റാര്‍.

റെയ്സ് കാറുകളും ബൈക്കുകളും ഓടിക്കാന്‍ ഇഷ്ടപ്പെടുന്ന അജിത് സ്‌കൂള്‍കാലം മുതല്‍ തന്നെ എയ്റോ മോഡലിംഗിലും തല്‍പ്പരനാണ്. റിമോട്ട് കണ്‍ട്രോള്‍ വെഹിക്കുകളുകളുടെ ഡിസൈനിംഗും ഓപ്പറേഷനും പാഷനായി കൊണ്ടു നടക്കുന്ന അജിതിനെ തന്നെ എം ഐടി ‘ദക്ഷ’ ടീമിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) അധികൃതര്‍ നിയമിക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റ് , യുഎവി (അന്റമാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) സിസ്റ്റം അഡൈ്വസര്‍ എന്നീ പദവികളാണ് എംഐടി അധികൃതര്‍ നല്‍കിയത്. ഓരോ വിസിറ്റിനും 1000 രൂപ ശമ്പളവും നിശ്ചയിച്ചു. എന്നാല്‍, ഈ പണവും എംഐടിയിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യഭ്യാസ ആവശ്യങ്ങള്‍ക്കായി നല്‍കുകയാണ് താരം ചെയ്തത്.


‘ദക്ഷ’ ടീമും അജിത്തും ചേര്‍ന്നൊരുക്കിയ യുഎവി ലോഞ്ചിംഗിന് തയ്യാറായിരിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ എംഐടിയില്‍ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ മേയ് മാസത്തിലാണ് ദക്ഷ ടീം അവരുടെ പ്രൊജക്റ്റ് ആരംഭിക്കുന്നത്.

ഒരു ലാബില്‍ നിന്നും പുറപ്പെടുന്ന ഡ്രോണ്‍ 30 കിലോമീറ്ററോളം പറന്ന് ഉള്‍പ്രദേശങ്ങളിലോ പ്രളയത്തിലോ അകപ്പെട്ടു പോയ ഒരു രോഗിയുടെ ബ്ലഡ് സാമ്പിള്‍ ശേഖരിച്ച് തിരിച്ചെത്തണം. യുഎവി ചലഞ്ചു പ്രകാരം മത്സരത്തില്‍ പങ്കെടുക്കുന്ന ഡ്രോണുകള്‍ക്ക് മുന്നിലുള്ള ടാസ്‌ക് ഇതാണ്. ആ ചലഞ്ച് ഏറ്റെടുക്കാന്‍ ശേഷിയുള്ള ഡ്രോണുകളാണ് ഇപ്പോള്‍ അജിതിന്റെ നേതൃത്വത്തില്‍ ദക്ഷ ടീം നിര്‍മ്മിച്ചിരിക്കുന്നത്.

‘തല’യുടെ തലയില്‍ ഉദിച്ച യുഎവി ഐഡിയകള്‍ക്ക് മെഡിക്കല്‍ എക്സ്പ്രസ് 2018 ല്‍ വിജയിക്കാന്‍ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് എംഐടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7