ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്തും

തിരുവനന്തപുരം: വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതോടെ ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കി കലോല്‍സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കലോല്‍സവം നടത്തണമെന്ന ആവശ്യം ഉയര്‍ത്തി സൂര്യ കൃഷ്ണമൂര്‍ത്തി മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ആഘോഷമില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്തി കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേക്കു വിലക്കിയ ഉത്തരവില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കലോല്‍സവം നടത്തിപ്പിനോട് അധ്യാപകസംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular