പിസി ജോര്‍ജിനെതിരെ ചൂലു കൊണ്ടടി….റോഡിലിട്ട് കത്തിച്ചും പ്രതിഷേധം

കൊച്ചി: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പിസി ജോര്‍ജിന്റെ കോലത്തെ ചൂലു കൊണ്ടടിച്ചും റോഡിലിട്ട് കത്തിച്ചുമുള്ള പ്രതിഷേധവും നടന്നു.

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണെന്ന് ജോര്‍ജ് പറഞ്ഞത് വിവാദമായിരുന്നു. ബിഷപ്പിനെതിരെ പരാതി പറഞ്ഞ മൂന്ന് കന്യാസ്ത്രീകളേയും വൈദ്യ പരിശോധനക്ക് വിധേയരാക്കണം എന്നതരത്തിലായിരുന്നു പിസി ജോര്‍ജ് എംഎല്‍എയുടെ പ്രതികരണം.

കൊച്ചിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന സമയത്താണ് പിസി ജോര്‍ജ്ജ് കന്യാസ്ത്രീകള്‍ക്കെതിരെ രംഗത്തെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7