കൊച്ചി:മലയാള സിനിമയിലെ എക്കാലത്തെയും പ്രണയജോഡികളിലൊന്നായ ജയറാം-പാര്‍വതി വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. 1992 സെപ്റ്റംബര്‍ 7 നാണ് ജയറാം പാര്‍വതിയെ വിവാഹം ചെയ്തത്. അന്ന് സൂപ്പര്‍ താരമായി തിളങ്ങുകയായിരുന്നു പാര്‍വതി. കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന ചിത്രത്തിന് ശേഷമാണ് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടുള്ള വിവാഹം നടക്കുന്നത്.
ജയറാം ചിത്രത്തിന്റെ സെറ്റിലായിരുന്നു ഇത്തവണ വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ‘ലോനപ്പന്റെ മാമോദീസ’എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു ജയറാം. അണിയറ പ്രവര്‍ത്തകര്‍ സര്‍പ്രൈസായി നടന് ആശംസകള്‍ നേര്‍ന്നു.
https://www.facebook.com/JayaramActor/videos/285348292289099/