കേരളത്തിലെ പ്രളയത്തില്‍ നിന്ന് പാഠം പഠിക്കണം, വിലപിച്ചിട്ടു കാര്യമില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പാഠമാകണമെന്ന് സുപ്രിംകോടതി. സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. ദുരന്തം ഉണ്ടായശേഷം വിലപിച്ചിട്ടു കാര്യമില്ലെന്നും സുപ്രിംകോടതി പറഞ്ഞു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹരജിയിലായിരുന്നു ജസ്റ്റിസ് മദന്‍ ബി. ലോക്കൂറിന്റെ നിരീക്ഷണം.

സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തെ ഗൗരവത്തോടെയല്ല കാണുന്നത്. ദുരന്തനിവാരണ നിയമത്തിന്റേയും മാര്‍ഗരേഖയുടേയും പകര്‍പ്പ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി.

ദുരന്തനിവാരണ നിയമത്തിന്റെയും മാര്‍ഗരേഖയുടെയും പകര്‍പ്പ് ഒരു മാസത്തിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular