ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനെതിരേ ഇടത് പാര്‍ട്ടികളും. കോണ്‍ഗ്രസ് തിങ്കളാഴ്ച പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്നാലെ ഇടത് പാര്‍ട്ടികള്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് കോണ്‍ഗ്രസ് ബന്ദ് നടത്തുന്നത്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇടത് പാര്‍ട്ടികളുടെയും ഹര്‍ത്താല്‍ ആഹ്വാനം. നേരത്തെ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചത്.
ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86 രൂപ 91 പൈസയാണ്. ഡീസലിന്‍ 75 രൂപ 96 പൈസയാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ 79 രൂപ 51 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില.
പെട്രോളിന് 20 പൈസയും ഡീസലിന് 21 പൈസയുമാണ് വര്‍ധിച്ചത്. ഒരു ലീറ്റര്‍ പെട്രോളിനു കൊച്ചി നഗരത്തില്‍ 81 രൂപ 55 പൈസയാണ് ഇന്നത്തെ വില. മേയ് 29നായിരുന്നു ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 81.41 രൂപ. ഡീസല്‍ വിലയില്‍ 23 പൈസയാണ് ഇന്നു കൂടിയത്. നഗരത്തിന് പുറത്ത് അന്ന് 82 രൂപ 50 പൈസ കടന്നിരുന്നു. ഇന്ന് നഗരപരിധിക്ക് പുറത്ത് 83 രൂപയാണ് വില