മാനിനൊപ്പം കുതിച്ച് മാണിക്യന്‍, ഒടിയന്റ പുതിയ പോസ്റ്റര്‍ എത്തി

കൊച്ചി:മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്റ പുതിയ പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങി. യുവാവായ ഒടിയന്‍ മാണിക്യനായാണ് മോഹന്‍ലാലല്‍ പോസ്റ്ററിലുള്ളത്.ഡിസംബര്‍ 14ന് തിയറ്ററുകളിലെത്തുമെന്ന് പുതിയ റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍, മധ്യ കേരളത്തില്‍ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഒടിയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്.

ഒടിയന്‍ മാണിക്യന്റെയും സാങ്കല്‍പ്പിക ഗ്രാമമായ തേന്‍കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ ഇന്നസെന്റ്, നരേന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular