സ്മാര്‍ട് ഫോണ്‍ വിപണയിയില്‍ പുതിയ പരീക്ഷണവുമായി സാംസങ്!!! ഫുള്‍ ടച്ച് ഫോള്‍ഡിംഗ് ഫോണ്‍ ഈ വര്‍ഷം വിപണിയില്‍ എത്തും

സാംസങ്ങിന്റെ ഇന്‍ഫിനിറ്റി ഡിസ്പ്ലെയും എഡ്ജ് ഡിസ്പ്ലെയും സ്മാര്‍ട്ഫോണ്‍ ആരാധകരെ വളരെ അധികം ആകര്‍ഷിച്ചിരിന്നു. എന്നാല്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അത്ഭുതകരമായ പരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ് സാംസങ്.

മടക്കുവാന്‍ കഴിയുന്ന(ഫോള്‍ഡിംഗ്) ഫുള്‍ ഡിസ്പ്ലെ ഹാന്‍ഡ് സെറ്റാണ് സാംസ്ങ് അവതരിപ്പിക്കുക. ഈ വര്‍ഷം തന്നെ ഫോണ്‍ വിപണിയിലെത്തുമെന്നാണ് വിവരം. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നവംബറില്‍ നടക്കുന്ന സാംസങ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് വിവരം. നേരത്തെ നിശ്ചയിച്ചിരുന്നതിലും മുമ്പേ ഫോണ്‍ വിപണിയിലെത്തിക്കാനും സാംസങ് പദ്ധതി ഇടുന്നുണ്ടെന്നാണ് വിവരം.

ഫ്ളെക്സിബിള്‍ ഒ.എല്‍.ഇ.ഡി ഡിസ്പ്ലെയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. തുറക്കുമ്പോള്‍ വലിയ ഡിപ്ലെയും അടയ്ക്കുമ്പോള്‍ ഫോണിന് സമാനമായ ഡിസ്പ്ലെയിലുമാണ് ഫോണ്‍ വിപണിയിലെത്തുന്നത്. അതേസമയം ഫോണിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. വിലയുടെ വിവരവങ്ങളും പുറത്തെത്തിയിട്ടില്ല. വലിയ ഡിസ്പ്ലെ ഇഷ്ടപ്പെടുന്നവരെ ഫോണ്‍ ആകര്‍ഷിക്കുമെന്നാണ് വിവരം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7