താന്‍ കോണ്‍ഫിഡന്‍സ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യമെന്ന് നടി ആശാ ശരത്. കാരണം തനിക്ക് തീരെ പരിചയമില്ലാത്ത വേഷം ആയിരുന്നു അത്. അതുപോലെ തന്നെയാണ് ഭയാനകത്തിലെ ഗൗരി കുഞ്ഞമ്മ എന്ന വേഷമെന്നും ആശാ പറയുന്നു.
”1930 കളില്‍ നടക്കുന്ന ഒരു കഥ. തകഴി സാറിന്റെ നോവലില്‍ ജയരാജ് സര്‍ സംവിധാനം ചെയ്യുന്ന സിനിമ എന്നിങ്ങനെ ഉള്ള പേടി ഉണ്ടായിരുന്നു. പിന്നെ എന്റെ കുറച്ച് പേര്‍സണല്‍ റീസണ്‍സ് കൊണ്ട് എനിക്കപ്പോ പടം ചെയ്യാന്‍ പറ്റുന്ന സാഹചര്യത്തില്‍ ആയിരുന്നില്ല. ഞാന്‍ അത് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എനിക്ക് വേണ്ടി 2 മാസം ആണ് വെയിറ്റ് ചെയ്തത്. അതെനിക്ക് കിട്ടുന്ന ഒരു അംഗീകാരം ആണ്.” ആശാ പറയുന്നു.
”ഗൗരി കുഞ്ഞമ്മ എന്ന് പറയുന്നത് എന്നെ പോലെ ഒരു സ്ത്രീ ആണെന്നും.നമ്പൂതിരി സര്‍ വരച്ച രൂപത്തിനും എന്റെ ഒരു ഛായ ഉണ്ടെന്നാണ് സര്‍ പറയുന്നത്. സിനിമ കണ്ട അച്ഛനും അമ്മയും വളരെ എന്‍ജോയ് ചെയ്തു. എല്ലാരുടെയും പ്രശംസിച്ചു. കാരണം എന്നെ അങ്ങനെ ഒരു വേഷത്തില്‍ അവര്‍ കാണുന്നത് ആദ്യമായിട്ടാണ്.”
”ഞാന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിച്ചിട്ടില്ല. ഇങ്ങനത്തെ സിനിമകള്‍ ചെയ്യാന്‍ കിട്ടുന്നത് തന്നെ മഹാഭാഗ്യം ആണ്. ഇതൊരു കൊമേര്‍ഷ്യല്‍ സിനിമ അല്ല. ഇതിനു ഒരു നിര്‍മ്മാതാവിനെ കിട്ടുക വലിയ ബുദ്ധിമുട്ട് ആണ്. അപ്പൊ അങ്ങനെ ഒരു പടത്തില്‍ അഭിനയിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമായി ആണ് കാണുന്നത്.” ആശ ശരത്ത് കൂട്ടിച്ചേര്‍ത്തു.