അമല പോളിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമാ പ്രേമികള്‍. പോസ്റ്ററിലെ ബോള്‍ഡ്നെസാണ് എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. ‘അഡൈ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് രത്ന കുമാറാണ്. സംവിധായകന്‍ വെങ്കട്ട് പ്രഭുവാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
ടോയലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളാണ് പോസ്റ്ററിലുള്ളത്. ‘അൃൃീഴമി,േ അൗറമരശീൗ െമിറ അൃശേേെശര’ എന്ന വാക്കുകളും പോസ്റ്ററിലുണ്ട്. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.
ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകളെ കുറിച്ചായിരിക്കും ചിത്രം സംസാരിക്കുക. അരവിന്ദ് സ്വാമിയ്ക്കൊപ്പം ഭാസ്‌കര്‍ ഒരു റാസ്‌കലാണ് അമലയുടെ അവസാന ചിത്രം. മലയാളത്തില്‍ മമ്മൂട്ടി നായകനായ ഭാസ്‌കര്‍ ദ റാസ്‌കലിന്റെ ഹിന്ദി പതിപ്പായിരുന്നു അത്. മലയാളത്തില്‍ ആടു ജിവിതമാണ് അമലയുടെ അടുത്ത ചിത്രം.
അതേസമയം, അതോ അന്ത പറവയ് പോലെ എന്ന ചിത്രത്തിനായി ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്തും അമല കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നനു. അഡൈയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയാല്‍ ആളുകള്‍ ഞെട്ടുമെന്നും അമല നേരത്തെ പറഞ്ഞിരുന്നു. ആ വാക്കുകള്‍ ശരിയായിരിക്കുകയാണ്. ഇതുവരെ ആരും ചെയ്യാത്ത ചിത്രമെന്നാണ് അമല ചിത്രത്തെ വിശേഷിപ്പിക്കുന്നത്.