പാലം തകര്‍ന്ന് വീണു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മജേര്‍ഹട്ടില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് അപകടം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് വിവരം.

കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം ഉണ്ടായതിന് ശേഷം കൊല്‍ക്കത്തയിലെ ചില പ്രധാന റോഡുകളും അടച്ചു.കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി, മന്ത്രി ഫിര്‍ഹാദ് ഹക്കിം എന്നിവരോട് സ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.മമത ബാനര്‍ജി ഡാര്‍ജിലിങിലാണ്. ഏറ്റവും ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനം നടക്കണമെന്നും മമത നിര്‍ദ്ദേശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7