ലൂസിഫറില്‍ ടൊവിനോയും മഞ്ജുവും എത്തിയപ്പോള്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ലൊക്കേഷന്‍ കഥകള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറില്‍ നടി മഞ്ജുവാര്യരും ടൊവീനോ തോമസും ഇന്ദ്രജിത്തും ജോയിന്‍ ചെയ്തു കഴിഞ്ഞു എന്നതാണ് പുതിയ വാര്‍ത്ത. വെളുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ടൊവിനോ തോമസിന്റെയും മഞ്ജു വാര്യരുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതുകൂടാതെ സുപ്രിയയും ഇന്ദ്രജിത്തും ടൊവീനോയുമുള്ള മറ്റൊരു ചിത്രവും പ്രചരിക്കുന്നുണ്ട്.

ക്ലീന്‍ ഷേവ് ലുക്കിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. സ്റ്റീഫന്‍ നടുമ്പള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. രണ്ട് ഗെറ്റപ്പുകളിലാകും മോഹന്‍ലാല്‍ എത്തുക.

വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ്. വിവേക് ഒബ്‌റോയ് ആണ് വില്ലന്‍. സച്ചിന്‍ ഖഡേക്കര്‍, സായികുമാര്‍, സംവിധായകന്‍ ഫാസില്‍, സുനില്‍ സുഗത, സാനിയ ഇയ്യപ്പന്‍, താരാ കല്യാണ്‍, പ്രവീണ തോമസ്, മാലാ പാര്‍വതി എന്നിവരും അണിനിരക്കുന്നു.

ബംഗളുരു, മുംബൈ, എറണാകുളം, എന്നിവയാണു മറ്റു ലൊക്കേഷനുകള്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ്.മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്.

Similar Articles

Comments

Advertismentspot_img

Most Popular