ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് നടി; നായകന്മാരുമായി അടുത്തിടപഴകുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ല!!!

ഇനി ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് നടി പ്രിയാമണി. നായകന്മാരുമായി അടുത്തിടപഴകുന്നത് ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും ഇഷ്ടമല്ലെന്നും അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി പറയുന്നു. നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താല്‍പര്യമില്ല. അത് സ്വാഭാവികമല്ലേ. പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു.

ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്. എന്നാല്‍ എന്റെ ഭര്‍ത്താവ് അങ്ങനെയല്ല. ഓണ്‍സ്‌ക്രീന്‍ കിസിംഗൊക്കെ ഒഴിവാക്കും. നടി കേരളകൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.

വിവാഹ ശേഷം മൂന്നാം ദിനം ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും അക്കാര്യത്തില്‍ എനിക്ക് പൂര്‍ണ്ണ പിന്തുണയാണ് നല്കുന്നത്. ആ പിന്തുണയില്ലെങ്കില്‍ നിങ്ങളോട് സംസാരിക്കാന്‍ പോലും എനിക്ക് കഴിയില്ല.ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യന്‍ സിനിമകള്‍ അവര്‍ക്കെല്ലാം ഇഷ്ടമാണ്. പ്രത്യേകിച്ചും മുസ്തഫയുടെ അച്ഛന്. വിവാഹശേഷം നീ അഭിനയിക്കണം വീട്ടിലിരിക്കരുത് എന്നാണ് മുസ്തഫ എന്നോട് പറഞ്ഞത്. സിനിമയോടുള്ള എന്റെ പാഷന്‍ മുസ്തഫയ്ക്ക് അറിയാം. ആ പ്രോത്സാഹനം വലിയ ഭാഗ്യമായി കരുതുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7