പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളം!!! മണിരത്‌നം ചിത്രത്തില്‍ നിന്ന് പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ഫഹദ് ഫാസില്‍

മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനത്തില്‍ നിന്ന് മലയാളത്തിന്റെ യുവനടന്‍ ഫഹദ് ഫാസില്‍ പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. ഡേറ്റിലെ അനിശ്ചിതത്വമാണ് പിന്മാറ്റത്തിന് പിന്നലെ കാരണമെന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഫഹദ് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിലെ പിന്മാറ്റത്തെക്കുറിച്ച് പുറത്തുവരുന്നതെല്ലാം വ്യാജപ്രചരണങ്ങളാണെന്നും തനിക്ക് ചെക്ക ചിവന്ത വാനത്തില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത് ആ ചിത്രത്തില്‍ വിശ്വാസമില്ലാതിരുന്നതിനാലാണെന്നും ഫഹദ് വ്യക്തമാക്കുന്നു.

‘അവസാനനിമിഷം വരെ ആ സിനിമ ഞാന്‍ മനസില്‍ കാണാന്‍ ശ്രമിച്ചുനോക്കി. പക്ഷേ കഴിഞ്ഞില്ല. മനസില്‍ ഒരു സിനിമ കാണാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് വേണ്ട എന്നുവെക്കാന്‍ നിര്‍ബന്ധിതനാകുന്നത്. എന്തുകാരണം കൊണ്ടാണ് ഞാന്‍ പിന്‍മാറിയതെന്ന് മണി സാറിന് തിരിച്ചറിയാന്‍ പറ്റുമെന്നുറപ്പാണ്. വിശ്വാസമില്ലാത്ത ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ എല്ലാവര്‍ക്കും അത് ടോര്‍ച്ചറിങ് ആയി മാറും” മനോരമയുമായുള്ള അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കി.

അരുണ്‍ വിജയാണ് ഫഹദിന് പകരം ഈ സിനിമയില്‍ വേഷമിടുന്നത്. അതേസമയം ചിത്രം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും. അരവിന്ദ് സ്വാമി, സിംബു, വിജയ് സേതുപതി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി എത്തുന്നു.

വിജയ് സേതുപതിയ്ക്ക് പൊലീസ് വേഷമാണ്. മണിരത്നം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു ഹൈദരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

തെന്നിന്ത്യയിലെ പ്രശസ്ത സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി അണി നിരക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം. ഗാനരചന വൈരമുത്തുവും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. മണിരത്നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്നവും ശിവ ആനന്ദവും ചേര്‍ന്നാണ്. സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7