മല്ലപ്പള്ളി: ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ യുവാവ് കന്യാസ്ത്രീയുമായി ഒളിച്ചോടി. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാല്‍പ്പതുകാരനൊപ്പം ശനിയാഴ്ച രാവിലെ ഒളിച്ചോടിയത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ കീഴ്വായ്പൂര്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു.
പിന്നീട് ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാള്‍ക്കൊപ്പംതന്നെ യുവതിയെ വിട്ടയച്ചു. നാലുമാസം മുമ്പ് ധ്യാനത്തിനെത്തിയ ഇയാളുമായി കന്യാസ്ത്രീ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.