തിരുവനന്തപുരം: അറബിക്കടല്‍ മുമ്പില്ലാത്ത വിധം ചുട്ടു പഴുക്കുകയാണെന്നും അതുകൊണ്ട് തന്നെ കേരളവും കര്‍ണാടകയും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. ഭൗമ ശാസ്ത്ര മന്ത്രാലയ സെക്രട്ടറി മാധവന്‍ നായരാണ് ഇക്കാര്യത്തില്‍ മുന്നറിപ്പ് നല്‍കിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനില ഉയരുകയാണ്. പ്രത്യേകിച്ച് ആറബിക്കടല്‍ മേഖല. ഇക്കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി അറബിക്കടലിന്റെ താപനിലയില്‍ ഉയര്‍ച്ച പ്രകടമാണ്. അതുകൊണ്ട് ഈ മേഖലയില്‍ മുമ്പുള്ളതിനേക്കാളും ചുഴലിക്കാറ്റുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷമായിട്ടാണ് അപകടകരമായ ഈ മാറ്റം. ഇത് ഏറെ ബാധിക്കുന്നത് കേരളത്തേയും കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളേയുമാണ്- ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ ആശയ വിനിമയ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് മാധവന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തെ, പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ഡാം മാനേജ്മെന്റ് സംവിധാനം ശാസ്ത്രീയാമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഡാമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ശാസ്ത്രീയ സംവിധാനത്തിലൂടെയല്ല. അങ്ങിനെയെങ്കില്‍ എപ്പോഴാണ് തുറക്കാന്‍ പറ്റിയ ശരിയായ സമയം എന്ന് മനസിലാക്കാനാവും- അദ്ദേഹം വ്യക്തമാക്കി.