ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ എങ്ങനെ തന്റെ കൂടെ പോണ്‍ മേഖലയില്‍ എത്തി എന്നതിനെ കുറിച്ച് തുറന്നു പറഞ്ഞു സണ്ണി ലിയോണ്‍.സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും പ്രണയത്തില്‍ ആയിരുന്ന സമയത്ത് സണ്ണി വേറെ പുരുഷന്‍മാരുമൊത്ത് അഭിനയിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് ഡാനിയേലും പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയത്. പിന്നിട് ഇരുവരും ചേര്‍ന്നാണ് പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയത്. സണ്ണി ഒപ്പു വെച്ചിരുന്ന കോണ്‍ട്രാക്റ്റ് തീര്‍ക്കാന്‍ ഡാനിയേലാണ് സഹായിച്ചത്.
ദീര്‍ഘനാളത്തെ ബന്ധമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് സംസാരിക്കുമായിരുന്നു ഇതിലുടെ ഞങ്ങള്‍ക്ക് പരസ്പരം നന്നായി മനസ്സിലാക്കാന്‍ സാധിച്ചു. ഞാന്‍ മറ്റു താരങ്ങള്‍ക്കൊപ്പം അഡള്‍ട് ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് അദ്ദേഹം എന്റെ ഒപ്പം അഡള്‍ട് ഇന്‍ഡയ്ട്രിയിലേക്ക് എത്തിയത്. ഞങ്ങള്‍ പിന്നീട് സ്വന്തമായി ഒരു കമ്പനി തുടങ്ങുകയും ചെയ്തു. സണ്ണി പറയുന്നു.
ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് ഡാനിയേലിനോട് ഇഷ്ടം തോന്നിയിരുന്നു. ഡാനിയേലിന്റെ സുഹ്യത്ത് വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. വേഗാസില്‍ വെച്ച് കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്കിരുവര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടു. പക്ഷേ ഞങ്ങളന്ന് കുറച്ചു നേരമേ സംസാരിച്ചുള്ളു. ഡാനിയല്‍ എങ്ങനെയോ തന്റെ ഇമെയില്‍ ഐഡിയും, ഫോണ്‍ നമ്പറും സംഘടിപ്പിച്ചു. ആദ്യ കാലത്ത് ഞങ്ങള്‍ തമ്മില്‍ ഫോണ്‍ വിളികള്‍ ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല. പക്ഷേ ഒരുപാട് ഇമെയിലുകള്‍ അയയ്ക്കുമായിരുന്നു.
ഡാനിയലുമായുള്ള ആദ്യ ഡേറ്റിനെകുറിച്ച് സണ്ണി വാചാലയായി. ഞങ്ങളുടെ ആദ്യ ഡേറ്റിന് എത്താന്‍ ഞാന്‍ വൈകിയിരുന്നു. പക്ഷേ അദേഹം വളരെ ക്ഷമയോടെ എന്നെ കാത്തിരുന്നു. ഞങ്ങളന്ന് ഒരുപാട് നേരമിരുന്ന് സംസാരിച്ചു. വളരെ മനോഹരമായ നിമിഷങ്ങളായിരുന്നു അത്. വിശ്വാസങ്ങളെ പറ്റിയും, സംസ്‌കാരത്തെ പറ്റിയും അങ്ങനെ ഞങ്ങള്‍ സംസാരിച്ചു മൂന്നു മണിക്കൂര്‍ നേരം പോയത് അറിഞ്ഞതേയില്ല. സണ്ണി പറഞ്ഞു.3 മാസങ്ങള്‍ക്ക് ശേഷം എന്റെ അമ്മ മരിച്ചു പോയി. ആ നേരത്ത് എനിക്കും എന്റെ കുടുംബത്തിനും വളരെ വലിയ മാനസിക പിന്തുണയാണ് ഡാനിയല്‍ നല്‍കിയത്. വിഷമതകളില്‍ നിന്ന് ഒളിച്ചോടാതെ എനിക്ക് വേണ്ടി ഡാനിയല്‍ കൂടെയുണ്ടായിരുന്നു.
ഡാനിയേല്‍ എന്നോട് പ്രണയാഭ്യര്‍ഥന നടത്തിയത് ഇന്നലെ കഴിഞ്ഞ പോലെയാണ് തോന്നുന്നത്. ഞാന്‍ എന്റെ റിങ്ങ് ഇടാന്‍ ഒരു പെട്ടി അന്വേഷിച്ച് നടക്കുകയായിരുന്നു. അപ്പോള്‍ ഡാനിയേല്‍ മനോഹരമായ മഹാഗണിയുടെ ബോക്സ് എനിക്ക് സമ്മാനിച്ചു. എന്നിട്ട് പറഞ്ഞു നിനക്ക് ഞാന്‍ വേറെ മോതിരം കൊണ്ട് വന്നിട്ടുണ്ടെന്ന്. സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു ഞാനപ്പോള്‍. ഞാന്‍ ആഗ്രഹിച്ച പോലെ ലളിതവും മനോഹരമായിരുന്നു ആ നിമിഷങ്ങള്‍. സണ്ണി കൂട്ടി ചേര്‍ത്തു.