കൊച്ചി:കേരളത്തിലെ ദുരിതാശ്വാസനിധിയിലേക്ക് 700 കോടി സംഭാവന നല്‍കിയ ദുബായ് ഭരണാധികാരിക്കും മറ്റുള്ളവര്‍ക്കും നന്ദിയറിയിച്ച് സംവിധായകന്‍ എംഎ നിഷാദ്. തന്റെ ഫെയ്ബുക്ക് പേജിലാണ് അദ്ദേഹം ഇത് വ്യക്തമാക്കി കുറിച്ചത്. നിഷാദിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍ താഴെ വായിക്കാം.
പറയാന്‍ വാക്കുകളില്ല, യുഎഇ എന്ന നാട്, ആ നാട്ടിലെ ജനങ്ങള്‍, അവരെ മുന്നോട്ട് നയിക്കുന്ന ഭരണ കര്‍ത്താക്കള്‍, അവരെ നമ്മള്‍ ആദരപൂര്‍വ്വം വിളിക്കും,, ഷെയ്ക്ക്! അതായത് രാജാവ്. പ്രജകള്‍ക്ക് വേണ്ടി രാജ്യം ഭരിക്കുന്ന രാജാവ്. ഏത് രാജ്യക്കാരും, എല്ലാ മനുഷ്യരും, ഈ രാജാക്കന്മാര്‍ക്ക്, സ്വന്തം ജനതയാണ്. കാരുണ്യത്തിന്റ്റെ, കര സ്പര്‍ശം, ആ മണലാര്യണത്തില്‍ നിന്നും, നമ്മുടെ കൊച്ച് കേരളത്തില്‍ എത്തുമ്പോള്‍, നാം ആര്‍ക്കാണ് നന്ദി പറയേണ്ടത്? നമ്മളുടെ നാടിന്റ്റെ, നട്ടെല്ലായ പ്രവാസി സമൂഹത്തോട് മാത്രമല്ല, ഇനിയും മനുഷത്ത്വം നഷ്ടപ്പെടാത്ത ഒരുപാട് സുമനസ്സുകളോട്.
ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന സുമനസ്സുകളോട്. കക്ഷി രാഷ്ട്രീയത്തിനതീതമായി, നമ്മളൊന്നാണ്, എന്ന് ലോകത്തിന്റ്റെ മുമ്പില്‍ ഉറക്കെ വിളിച്ച് പറഞ്ഞ, സുമനസ്സുകളോട്, കടലിന്റ്റെ മക്കളോട്, നമ്മുടെ പോലീസിനോട്, നമ്മുടെ സൈന്യത്തോട്, നമ്മുടെ യുവാക്കളോട്, നമ്മുടെ ഉദ്യോഗസ്ഥരോട്, നമ്മുടെ സന്നദ്ധ പ്രവര്‍ത്തകരോട്. അതെ കേരളം അതിജീവിക്കുകയാണ്. ആരുടെ മുന്നിലും കൈനീട്ടാതെ. നമ്മളെ സ്നേഹിക്കുന്നവരുടെ സഹായം നന്ദിയോടെ സ്വീകരിച്ച് കൊണ്ട്.
ഖത്തര്‍ അമീര്‍.. അങ്ങയെ വിസ്മരിച്ചിട്ടില്ല.. അങ്ങുള്‍പ്പടയുളള അനേകം സുമനസ്സുകളെ നോക്കി ഞങ്ങള്‍ വിളിക്കും…ഷെയ്ക്ക്.. ഠവല ൃലമഹ വലൃീ
എന്‍ബി: കോടികള്‍ ചിലവാക്കി നിങ്ങളുടെ പ്രതിമകള്‍ ഞങ്ങള്‍ സ്ഥാപിക്കില്ല. പകരം, ഞങ്ങളുടെ മനസ്സില്‍ നിങ്ങളുണ്ട്. അനശ്വരമായ. വിലമതിക്കാനാവാത്ത, മനുഷ്യത്ത്വത്തിന്റ്റെ ”പ്രതിമ”