പ്രളയക്കെടുതി, പുതിയ ഭവന നിര്‍മ്മാണ പദ്ധതിയുമായി നടി രോഹിണി

കൊച്ചി:ഒട്ടും പ്രതീക്ഷക്കാത്ത രീതിയിലാണ് കേരളത്തില്‍ പ്രളയമുണ്ടായത്. സമാനതകളില്ലാത്ത പ്രളക്കെടുതിക്ക് കേരളം സാക്ഷിയാവുകയായിരുന്നു. ഒറ്റ നിമിഷം കൊണ്ട് പലര്‍ക്കും കിടപ്പാടവും ഇതുവരെയുള്ള സമ്പാദ്യങ്ങളും നഷ്ടപ്പെട്ടു. ഒരു സംസ്ഥാനത്തിന്റെ പകുതിയിലധികം ഭാഗങ്ങളും വെള്ളത്തിലായി. പിന്നീട് ശേഷിക്കുന്ന മനുഷ്യരെല്ലാം കൂടി രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു.

ഇതിന് പുറമെ കേരളത്തിന് പുറത്തുള്ള സംസ്ഥാന സര്‍ക്കാരുകളും ചലച്ചിത്ര താരങ്ങളും അകമഴിഞ്ഞ് സഹായിച്ചു. പ്രളയത്തില്‍ പെട്ടവരെ രക്ഷിക്കാനും അവര്‍ക്ക് വേണ്ടതെല്ലാം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനും അഹോരാത്രം പണിപ്പെടുന്ന താരങ്ങളെയും പോയ ദിവസങ്ങളില്‍ കണ്ടു. പലരും തങ്ങളാല്‍ കഴിയുംവിധം സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കുകയും ചെയ്തു. അക്കൂട്ടത്തില്‍ പങ്കാളിയാവുകയാണ് നടി രോഹിണിയും.

രോഹിണിയുടെ വാക്കുകള്‍

നിരവധി പേര്‍ക്കാണ് വെള്ളപ്പൊക്കത്തില്‍ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായത്. ആ നഷ്ടം ഒരിക്കലും നികത്താനാകുന്നതല്ല. മറ്റു ചിലര്‍ക്കാണെങ്കില്‍ ആകെയുള്ള കിടപ്പാടമാണ് നഷ്ടമായത്. അവര്‍ ഇനി എല്ലാം ഒന്നില്‍ നിന്ന് തന്നെ തുടങ്ങണം. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പൊന്നാനിയില്‍ ഒരു സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അന്ന് ചെറിയ ബജറ്റില്‍ വീട് വയ്ക്കുന്ന ആശയവുമായി പത്തോളം പേര്‍ അവിടെ വന്നിരുന്നു. ലാറി ബേക്കറുടെ സങ്കല്‍പമനുസരിച്ച് വീട് വയ്ക്കുന്ന രീതിയാണത്.

ഒരുപക്ഷെ ഒരു മാസം കഴിഞ്ഞ് അവിടെ ചെല്ലാന്‍ പ്രകൃതി ഞങ്ങളെ അനുഗ്രഹിക്കുകയാണെങ്കില്‍ ഓര്‍ഗാനിക്, സുസ്ഥിര വാസ്തുവിദ്യ ഉപയോഗിച്ച് ആളുകള്‍ക്ക് വീടുകള്‍ പുതുക്കിപ്പണിയാന്‍ ഞാന്‍ സഹായിക്കും രോഹിണി പറയുന്നു.

ഈ സമയത്ത് കേരളത്തില്‍ നേരിട്ട് വന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അവിടുത്തെ ഭൂമിശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ അറിയാത്തതിനാല്‍ താന്‍ നേരിട്ട് പോകാതെ തന്നെ ഫണ്ടുകള്‍ ശേഖരിച്ചും നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സുഹൃത്തുക്കളുമായി സഹകരിച്ച് ദൗത്യത്തില്‍ പങ്കാളിയാകുന്നുണ്ടെന്നും രോഹിണി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7