വിവാഹമോചന വാര്‍ത്തകളുടെ വായടപ്പിച്ച് നടി രംഭ; ‘സീമന്ത’ ചടങ്ങിന്റെ ഫോട്ടോ വൈറല്‍

മലയാളി പ്രേഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അന്യഭാഷ നടിമാരില്‍ ഒരാളാണ് രംഭ. ചുരുക്കം മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് രംഭയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ താരം കാനഡയിലും ചെന്നൈയിലുമായി കുടുംബ ജീവിതം ആസ്വദിക്കുകയാണ്.

ഇതിനിടെ ഈ വര്‍ഷമാദ്യം രംഭ വിവാഹമോചിതയാകാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ വന്നു. കോടതിയില്‍ കേസ് നല്‍കിയെന്നും മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രശ്നമുണ്ടായെന്നുമൊക്കെയുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. ഈ വാര്‍ത്തകളുടെയെല്ലാം വായടപ്പിച്ച് താന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് രംഭ. താനും ഭര്‍ത്താവ് ഇന്ദ്രനും മൂത്ത രണ്ടു പെണ്‍മക്കളും മൂന്നാമത്തെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്ന് രംഭ അറിയിച്ചു. ഇതോടെ ഗോസിപ്പുകള്‍ക്ക് അവസാനമായി.

My family ? #rambhababy #baby #babyshower #rambhababyshower

A post shared by RambhaIndrakumar? (@rambhaindran_) on

ഇപ്പോള്‍ തന്റെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി രംഭ പങ്കുവെച്ചു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും അമ്മയുടേയും ഉന്നമനത്തിനായി 240-ാം ദിവസം (7 മാസം) നടത്തുന്ന ചടങ്ങാണിത്. സീമന്തം, വളകാപ്പ് എന്നും ഒരോ സ്ഥാലങ്ങളില്‍ ഈ ചടങ്ങിനെ പറയുന്നു. ചടങ്ങിന് ഏറെ സന്തോഷവതിയായി നൃത്തം ചെയ്യുന്നതും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം നില്‍ക്കുന്നതുമായ മനോഹര ചിത്രങ്ങള്‍ രംഭ പങ്കുവെച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7