ഇക്കൊല്ലം ഇത് രണ്ടാംതവണ; ബസുകളുടെ നിറം വീണ്ടും മാറ്റുന്നു

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ നിറം ഏകീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുതല്‍ പുതിയ രീതി നടപ്പിലാക്കി വരുകയാണ്. എന്നാല്‍ ഇപ്പോള്‍ സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ നിറം വീണ്ടും മാറുന്നു. മെറൂണിന് പകരം പിങ്ക് നിറമാണ് നല്‍കുക. ഇക്കൊല്ലം ഇത് രണ്ടാംതവണയാണ് നിറം മാറ്റം. മങ്ങിയ നിറമായ മെറൂണ്‍ രാത്രികാലങ്ങളില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന കണ്ടെത്തലും കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ക്ലാസുകള്‍ക്കു സമാനമായ നിറമാണിതെന്നും ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം നിറം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

മൊഫ്യൂസില്‍ ബസുകള്‍ക്ക് ഇളംനീലയും സിറ്റി ബസുകള്‍ക്ക് പച്ചയും ലിമിറ്റഡ് സ്‌റ്റോപ്പുകള്‍ക്ക് മെറൂണുമായിരുന്നു ഇതുവരെ. രാത്രിയിലും മഞ്ഞുള്ള സമയത്തും തിളങ്ങുന്ന പിങ്ക് നിറം തിരിച്ചറിയാനാകും. കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്കും കളര്‍കോഡ് പരിഗണനയിലുണ്ട്. വൈദ്യുതവാഹനങ്ങള്‍ക്ക് പച്ച നമ്പര്‍പ്ലേറ്റ് നല്‍കാനുള്ള കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വിജ്ഞാപനം സംസ്ഥാനത്തു നടപ്പാക്കും. സ്വകാര്യ വൈദ്യുത വാഹനങ്ങള്‍ക്ക് പച്ചയില്‍ വെള്ളയിലും ടാക്‌സി വൈദ്യുതവാഹനങ്ങള്‍ക്ക് പച്ചയില്‍ മഞ്ഞ നിറത്തിലുമാണ് നമ്പര്‍ രേഖപ്പെടുത്തേണ്ടത്. പൊതുവാഹനങ്ങളുടെ നമ്പറുകള്‍ മഞ്ഞയില്‍ കറുപ്പ് അക്ഷരങ്ങളിലും സ്വകാര്യവാഹനങ്ങളുടേത് വെള്ളയില്‍ കറുത്ത അക്ഷരങ്ങളിലുമാണുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7