അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടി പ്രണവ് മോഹന്‍ലാല്‍ എത്തുന്നത് ഒരു സര്‍ഫറിന്റെ വേഷത്തിലെന്ന് റിപ്പോര്‍ട്ട്. ഇതിനായി താരം സര്‍ഫിങ് പരിശീലനം നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഒരുപാട് പ്രയത്നം പ്രണവ് ഈ കഥാപാത്രത്തെ മനോഹരമാക്കാന്‍ എടുക്കുന്നുണ്ട് എന്നാണ് അരുണ്‍ ഗോപി പറയുന്നത്.
ആദിക്കായി പാര്‍ക്കര്‍ പ്രകടനമാണ് പ്രണവ് കാഴ്ചവെച്ചത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാവുക. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രം ഈ വര്‍ഷം ക്രിസ്മസ് റിലീസ് ആയാവും എത്തുക. പുതുമുഖ നടി റേച്ചല്‍ ആണ് ഈ ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്.
മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഒപ്പം റൊമാന്‍സിനും ഈ ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വന്നത്. ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിനോട് പേരിന് സാമ്യമുള്ളതിനാണ് നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന തലക്കെട്ട് ഉപയോഗിച്ചിരിക്കുന്നത്.
പീറ്റര്‍ ഹെയ്‌നാണ് അരുണ്‍ ഗോപി തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.