കരുണാനിധിയുടെ നില അതീവ ഗുരുതരം, അടുത്ത 24 മണിക്കൂറുകള്‍ നിര്‍ണായകം

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ നില അതീവ ഗുരുതരം. കരുണാനിധിയുടെ ആരോഗ്യം വഷളായതായി ചെന്നൈ കാവേരി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കുന്നത് വെല്ലുവിളിയായെന്നും ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ചികിത്സ ഫലം കാണുമോയെന്ന് അടുത്ത 24 മണിക്കൂറുകള്‍ക്ക് ശേഷമേ പറയാന്‍ സാധിക്കുവെന്നും അതുവരെ നിര്‍ണായകമാണെന്നും കുറിപ്പില്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7