ഇന്ന് ഓഗസ്റ്റ് 2, ജോര്‍ജുകുട്ടിയും കുടുംബവും തൊഴുപുഴ ധ്യാനത്തിന് പോയ ദിവസം!!! ആഘോഷമാക്കി സോഷ്യല്‍ മീഡിയ

കൊച്ചി: ഇന്ന് ഓഗസ്റ്റ് 2, ജോര്‍ജുകുട്ടിയും കുടുംബവും തൊടുപുഴ ധ്യാനത്തിന് പോയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്. ജോര്‍ജുകുട്ടിയുടെ യാത്രയുടെ വാര്‍ഷികം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. അഞ്ച് വര്‍ഷം മുമ്പ് ഡിസംബറിലാണ് ജീത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യം റിലീസ് ചെയ്തതെങ്കിലും ചിത്രത്തിലെ നിര്‍ണായക ദിനമായി പറയുന്ന ഓഗസ്റ്റ് രണ്ടാം തീയതി പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

മലയാളത്തിലെ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം മറികടന്ന് ആദ്യ അമ്പത് കോടി ചിത്രമായി മാറിയ ദൃശ്യം ഇന്നും ആളുകള്‍ ചര്‍ച്ച ചെയ്യുന്നു. ജോര്‍ജുകുട്ടിയുടെ കേസ് അന്വേഷിക്കാന്‍ സേതുരാമയ്യരും സാം അലക്സും എല്ലാം എത്തുന്ന തരത്തില്‍ കഥകളും വീഡിയോകളും ആരാധകര്‍ ഇതിനോടകം ഇറക്കിയിട്ടുണ്ട്. കേസ് തെളിയിക്കുന്നതിനായി മനോരമയുടെ മാപ്പ് ഉപയോഗിക്കുന്ന ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.

ഓഗസ്റ്റ് രണ്ടിനായി ഫാന്‍സ് വീഡിയോ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം മണ്ണില്‍ ചവിട്ടുന്ന ലാലേട്ടനെ പ്രേക്ഷകന് തിരിച്ചുകിട്ടിയ സിനിമകളില്‍ ഒന്നായിരുന്നു ദൃശ്യം. ഒരു സാദാ കുടുബചിത്രം എന്ന് രീതിയില്‍ തുടങ്ങി മികച്ച ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ അവസാനിപ്പിച്ച് അതു വരെയുണ്ടായിരുന്ന മലയാളത്തിലെ സര്‍വ്വ കളക്ഷന്‍ റെക്കോര്‍ഡുകളും ദൃശ്യം തകര്‍ത്തു.

മലയാളത്തിന് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട, അവസാനം ചൈനീസ് ഭാഷയിലേക്കും ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത് മോഹന്‍ലാലിനും മീനക്കും പുറമേ കലഭവന്‍ ഷാജോണ്‍, ആശാ ശരത്, സിദ്ദിഖ്, അന്‍സിബ, എസ്തര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7