ന്യൂഡല്‍ഹി: ബലാത്സംഗത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ബില്‍ ലോകസഭ പാസാക്കി. 12വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ വരെ നല്‍കാമെന്നാണ് ബില്ലിലെ ക്രിമിനല്‍ നിയമ ഭേദഗതി. കൂട്ടബലാത്സംഗമെങ്കില്‍ കുറഞ്ഞ ശിക്ഷ ജീവപര്യന്തം.
16വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ ശിക്ഷ 10മുതല്‍ 20വര്‍ഷം വരെ തടവായിരിക്കും. പതിനാറു വയസിനു മുകളിലെങ്കില്‍ കുറഞ്ഞ ശിക്ഷ 7 വര്‍ഷം എന്ന നിലവിലെ വ്യവസ്ഥ പത്തു വര്‍ഷമാക്കി ഉയര്‍ത്തി. ആണ്‍കുട്ടികള്‍ക്ക് എതിരെയുള്ള അക്രമത്തിന് നിലവിലെ വ്യവസ്ഥകളില്‍ മാറ്റമില്ല.
ബലാത്സംഗ കേസുകളുടെ വിചാരണ വനിത ജഡ്ജിയുടെ കോടതിയില്‍ ആയിരിക്കണമെന്നും ഇരയായവരുടെ മൊഴി വനിതാ പൊലീസ് ഓഫീസര്‍ രേഖപ്പെടുത്തണമെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബില്‍ ലോകസഭ ഏകകണ്ഠമായി പാസാക്കുകയായിരുന്നു.